വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരി. മാതാവിന്റെ തിരുനാൾ ആഗസ്റ്റ് 30, 31, സെപ്റ്റംബർ 01 തീയതികളിൽ സമുചിതമായി ആഘോഷിക്കുന്നു.
തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ ഒൻപതു ഞാറാഴ്ചകളിലായി കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ മാതാവിന്റെ ജപമാലയും പ്രത്യേക മധ്യസ്ഥ പ്രാർത്ഥയും ആചരിച്ചുവരുന്നു. തുടർന്ന് ആഗസ്റ്റ് 30-ന് ഫാ. ഫ്രാൻസിസ് സിലൻ PMI & ടീം നയിക്കുന്ന വാർഷിക ധ്യാനവും കുമ്പസാരവും നടത്തപ്പെടുന്നു. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആരാധന, നൊവേന, ലദീഞ്ഞ്, മെഴുകുതിരി പ്രദക്ഷിണം, തിരുനാൾ കൊടിയേറ്റ് നേർച്ച.
ആഗസ്റ്റ് 31 ശനിയാഴ്ച ഇടവക ദിനാഘോഷം, പൊതുസമ്മേളനം, (മുഖ്യാതിഥി Cllr ജേസൺ മർഫി, മേയർ വാട്ടർഫോർഡ്), കലാസന്ധ്യ, സ്നേഹവിരുന്ന്. സെപ്റ്റംബർ 01 ഞായറാഴ്ച പ്രധാന തിരുനാൾ ദിനം ജപമാല, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന (ഫാ. ഷിന്റോ പെരുമ്പറമ്പിൽ SSP), തിരുനാൾ സന്ദേശം റവ. ഫാ. പോൾ കോട്ടക്കൽ SSP, തുടർന്ന് ഫാ. ടോം റോജേർസ് നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, ആശീർവാദം, ലദീഞ്ഞ്, കൊടിയിറക്ക്, സ്നേഹവിരുന്ന്, ലേലം. എല്ലാവരും ഈ ദിവസങ്ങളിൽ പ്രാർത്ഥനാപൂർവം പങ്കെടുക്കണമെന്ന് ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ട് അറിയിച്ചു.
കൈക്കാരന്മാർ : ലൂയിസ് സേവ്യർ, ടോം നെല്ലുവേലി, ടെഡി ബേബി. സെക്രട്ടറി: ലിനറ്റ് ജിജോ. പ്രോഗ്രാം കോർഡിനേറ്റർ: രേഖ ജിമ്മി. പി.ആർ.ഓ: മനോജ് മാത്യു, പാരീഷ് കൗൺസിൽ അഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.