ഡബ്ലിനില്‍ വെള്ളത്തില്‍ ജീവന്‍രക്ഷയ്ക്കായി ഉപയോഗിക്കുന്ന ring buoy മോഷണം പതിവാകുന്നു. ഒരു മാസത്തിനിടെ ഇത്തരത്തില്‍ 30 ring buoys ആണ് ഡബ്ലിനില്‍ നിന്നും മോഷണം പോയിരിക്കുന്നത്. ഇതോടെ ring buoy അലക്ഷ്യമായി വയ്ക്കാതെ സൂക്ഷിക്കണമെന്ന് Dublin City Council അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ring buoys-ന് ഉള്ള സ്ഥാനം വളരെ വലുതാണെന്നും, ഇവ മോഷ്ടിക്കുന്നത് അതിശയിപ്പിക്കുന്നതാണെന്നും കൗണ്‍സില്‍ പറഞ്ഞു. ഇവ മോഷ്ടിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും, കുറ്റക്കാരെ ഗാര്‍ഡ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.