കോര്‍ക്കിലെ Fota Wildlife Park ഐടി സംവിധാനത്തിന് നേരെ സൈബര്‍ ആക്രമണം. പാര്‍ക്കില്‍ നിന്നും ഓണ്‍ലൈനായി ടിക്കറ്റുകള്‍ വാങ്ങിയവരുടെ സാമ്പത്തികവിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്നും, അതിനാല്‍ ഉപഭോക്താക്കള്‍ അടിയന്തരമായി തങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ക്യാന്‍സല്‍ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ബുധനാഴ്ച രാത്രിയോടെയാണ് പാര്‍ക്കിലെ ഐടി സംവിധാനങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നത്. തുടര്‍ന്ന് വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി. എങ്കിലും നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പന വഴി വ്യാഴാഴ്ചയും പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നു.
2024 മെയ് 12 മുതല്‍ പാര്‍ക്കിന്റെ വെബസൈറ്റില്‍ നിന്നും ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങിയവര്‍ ജാഗ്രത പാലിക്കണമെന്ന് കാട്ടി ഉപഭോക്താക്കള്‍ക്ക് അധികൃതര്‍ ഇമെയില്‍ അയച്ചിട്ടുണ്ട്. സംഭവത്തില്‍ ഫോറന്‍സിക് സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധര്‍, ഗാര്‍ഡ, ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ എന്നിവരും ഇടപെട്ടിട്ടുണ്ട്.