കൊടുങ്കാറ്റുകളുടെ സീസണിലേയ്ക്ക് അയർലണ്ട്; പേരുകൾ പുറത്തിറക്കി

അയര്‍ലണ്ടില്‍ ഇനി വരാനിരിക്കുന്ന കൊടുങ്കാറ്റുകളുടെ പേരുകള്‍ പുറത്തിറക്കി കാലാവസ്ഥാ വകുപ്പ്. വരുന്ന ഞായറാഴ്ച മുതല്‍ രാജ്യത്ത് വീശിയടിക്കുന്ന കാറ്റുകളുടെ വിവരങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. കൊടുങ്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കാന്‍ കാലാവസ്ഥാവകുപ്പ് പ്രൈമറി സ്‌കൂള്‍ കുട്ടികളോട് ആവശ്യപ്പെട്ടപ്രകാരം ലഭിച്ച 500 പേരുകളില്‍ നിന്നാണ് ഏഴെണ്ണം തെരഞ്ഞെടുത്തിരിക്കുന്നത്. അയര്‍ലണ്ടിനൊപ്പം UK (the Met Office) Netherlands (KNMI) എന്നിവരും ഏഴ് വീതം പേരുകള്‍ ഇട്ടു.

2024-25 വര്‍ഷങ്ങളിലെ കൊടുങ്കാറ്റുകളുടെ പേരുകള്‍ ഇപ്രകാരമാണ്: Ashley, Bert, Conall, Darragh, Eowyn, Floris, Gerben, Hugo, Izzy, James, Kayleigh, Lewis, Mavis, Naoise, Otje, Poppy, Rafi, Sayuri, Tilly, Vivienne, Wren. ഇതില്‍ Conall, Darragh, Hugo, Izzy, Naoise, Poppy, Vivienne എന്നീ പേരുകളാണ് അയര്‍ലണ്ടിന്റെ സംഭാവന.

കൊടുങ്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കുന്നത് ആളുകള്‍ അവ ഓര്‍ത്തിരിക്കാനും, മുന്‍കരുതലുകളെടുക്കാനും സഹായകമാണെന്ന് ഐറിഷ് കാലാവസ്ഥാ വകുപ്പ് മേധാവി Eoin Sherlock പറഞ്ഞു. പേരുകള്‍ നല്‍കാന്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടുങ്കാറ്റുകളുടെ സീസണിലേയ്ക്ക് നാം പ്രവേശിക്കുകയാണെന്നും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും Eoin Sherlock ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: