അയർലണ്ടിൽ ഊർജ്ജവില കുറഞ്ഞു; ഭക്ഷ്യ, ഗതാഗത ചെലവ് കൂടി

അയര്‍ലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു. ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ പണപ്പെരുപ്പം 1.1% ആയാണ് കുറഞ്ഞത്.

അതേസമയം അയര്‍ലണ്ടിന്റെ EU Harmonised Index of Consumer Prices (HICP) ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ 1.1% വര്‍ദ്ധിച്ചിട്ടുമുണ്ട്. ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള ഒരു മാസത്തിനിടെ 0.1% ആണ് വര്‍ദ്ധന. ജൂലൈ വരെയുള്ള 12 മാസത്തിനിടെ 1.5% ആയിരുന്നു HICP വര്‍ദ്ധന.

ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങള്‍ക്കിടെ ഊര്‍ജ്ജവില 9.5% കുറഞ്ഞിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. അതേസമയം ഭക്ഷ്യവില 2% വര്‍ദ്ധിച്ചു. ഗതാഗതച്ചെലവ് 4.3 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്.

ഇതിനിടെ Central Statistics Office (CSO) ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഹോള്‍സെയില്‍ വൈദ്യുതി വില ജൂലൈ മാസത്തില്‍ 3% വര്‍ദ്ധിച്ചതായി വ്യക്തമാക്കിയിരുന്നു. 12 മാസത്തിനിടെ 15.3% ആണ് വര്‍ദ്ധന. അതേസമയം 2022 ജൂലൈ മാസത്തെ അപേക്ഷിച്ച് ഹോള്‍സെയില്‍ വൈദ്യുതിക്ക് 58.5% വില കുറഞ്ഞിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: