ലോകത്താദ്യമായി വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫയർ എഞ്ചിൻ അയർലണ്ടിൽ

ലോകത്താദ്യമായി വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫയർ എഞ്ചിൻ അയർലണ്ടിൽ. Hydrotreated vegetable oil (HVO) ഉപയോഗിച്ച് ഓടുന്ന ലോകത്തിലെ ആദ്യത്തെ ഫയർ എഞ്ചിൻ കാർലോയിൽ ഉടൻ പ്രവർത്തനമാരംഭിക്കും.

പ്രദേശത്തെ മലിനീകരണം കുറയ്ക്കുന്നതിനായി കാർലോ കൗണ്ടി കൗൺസിൽ വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ HOV ഫയർ എഞ്ചിൻ എത്തിയിരിക്കുന്നത്. 2030-ഓടെ മലിനീകരണം 51% കുറയ്ക്കാനും, പൊതുമേഖലയിലെ ഊർജ്ജക്ഷമത 50% ആയി വർദ്ധിപ്പിക്കാനുമാണ് കൗൺസിലിന്റെ ശ്രമം.

462,000 യൂറോ മുതൽമുടക്കിൽ Tullow- യിൽ വച്ച് HPMP Fire Ltd ആണ് ആറ് മാസം കൊണ്ട് ഫയർ എഞ്ചിൻ നിർമ്മിച്ചിരിക്കുന്നത്. Department of Housing, Local Government and Heritage ആണ് ഫണ്ട്‌ മുടക്കിയത്.

അടുത്ത മാസം മുതൽ ഫയർ എഞ്ചിൻ അടിയന്തര രക്ഷാ ദൗത്യങ്ങൾക്ക് ഉപയോഗിച്ച് തുടങ്ങും. ഇതിനുള്ള ട്രെയിനിങ്ങുകൾ ഉടൻ ആരംഭിക്കും. അത്യാധുനിക സോഫ്റ്റ്‌വെയർ, സോളാർ എനർജി എന്നിവയും HOV-ക്കൊപ്പം ഉപയോഗിക്കുന്ന ഈ ഫയർ എഞ്ചിൻ പുറന്തള്ളുന്ന മാലിന്യം ഡീസൽ എഞ്ചിനുകളെ അപേക്ഷിച്ച് 95% കുറവായിരിക്കും. അതേസമയം വേഗത അടക്കമുള്ളവ ഡീസൽ എഞ്ചിനുകൾക്ക് സമാനവുമാണ്. അടിയന്തര രക്ഷാ ദൗത്യത്തിന് പോകുമ്പോൾ ചുറ്റുമുള്ള വാഹനങ്ങൾക്ക് ഡിജിറ്റൽ അലേർട്ട് നൽകാനുള്ള സംവിധാനവും ഉണ്ട്.

ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഫയർ എഞ്ചിൻ ആദ്യ ഘട്ടത്തിൽ കാർലോ സ്റ്റേഷനിൽ മാത്രം ആണ് പ്രവർത്തിക്കുക.

ഉപയോഗിച്ച് കളയുന്ന വെജിറ്റബിൾ ഓയിൽ, അനിമൽ ഫാറ്റ് എന്നിവയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന Hydrotreated vegetable oil (HVO) ബയോ ഡീഗ്രേഡബിൾ ആണ്.

Share this news

Leave a Reply

%d bloggers like this: