ജോലി സമയം കഴിഞ്ഞാൽ ഇനി ‘ഫുൾ ഫ്രീ’; റൈറ്റ് ടു ഡിസ്‌കണക്ട്’ നിയമം നടപ്പിലാക്കി ഓസ്ട്രേലിയ

ജോലിക്ക് നിശ്ചയിച്ച സമയത്തിന് ശേഷം വരുന്ന ജോലി സംബന്ധമായ ഫോൺ കോളുകൾ, മെയിലുകൾ, മെസേജുകൾ മുതലായവ അവഗണിക്കാൻ തൊഴിലാളികൾക്ക് അവകാശം നൽകുന്ന ‘റൈറ്റ് ടു ഡിസ്‌കണക്ട്’ നിയമം ഓസ്ട്രേലിയയില്‍ ഓഗസ്റ്റ് 26 മുതൽ പ്രാബല്യത്തില്‍ വന്നു. അടിയന്തിര നടപടികൾ വേണ്ടപ്പോൾ മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് ഉള്ളത്.

ഫെബ്രുവരിയില്‍ ആണ് ഓസ്ട്രേലിയ ഈ നിയമം പാസാക്കിയത്. വന്‍കിട കമ്പനികളില്‍ ഓഗസ്റ്റ് 26-ന് നിലവിൽ വന്ന നിയമം, 15 ജീവനക്കാരില്‍ താഴെയുള്ള കമ്പനികളില്‍ അടുത്തവര്‍ഷം ഓഗസ്റ്റ് 26 മുതലാണ് പ്രവർത്തികമാകുക. നിയമം നടപ്പിൽ വരുത്താൻ പ്രത്യേക ട്രൈബ്യൂണലിനാണ് അധികാരം. മേലധികാരികള്‍ അനാവശ്യമായി ജോലിക്കാരുമായി ബന്ധപ്പെടുന്നത് ട്രിബ്യൂണല്‍ തടയും.

അതേസമയം റൈറ്റ് ടു ഡിസ്‌കണക്ട് എന്ന രീതി അയർലണ്ടിൽ നേരത്തെ തന്നെ നിലവിലുണ്ട്. ഇത് അനുസരിക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്. The Organization of Working Time Act 1997 ആണ് ഇത് സംബന്ധിച്ച് രാജ്യത്ത് ഉള്ള നിയമം. അമിത ജോലി സമ്മർദ്ദം ഇല്ലാതാക്കുക ആണ് ഇതിന്റെ ലക്ഷ്യം.

Share this news

Leave a Reply

%d bloggers like this: