15 വർഷത്തെ കാത്തിരിപ്പിന് ശേഷം ഡബ്ലിനിലെ Kishoge ട്രെയിൻ സ്റ്റേഷൻ തുറന്നു

ഡബ്ലിനിലെ Kishoge ട്രെയിന്‍ സ്റ്റേഷന്‍ പണി പൂര്‍ത്തിയാക്കി 15 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു. 2009-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ Clonburris-ലെ സ്റ്റേഷന്‍ പലവിധ കാരണങ്ങളാല്‍ ഇക്കാലമത്രയും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നില്ല. സമീപത്ത് നടക്കുന്ന വീടുകളുടെ നിര്‍മ്മാണമടക്കമാണ് വൈകാന്‍ കാരണമായത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്നലെ മുതല്‍ പുതിയ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. ശനി, ഞായര്‍ ഒഴികെയുള്ള ആഴ്ചകളില്‍ 96 ട്രെയിനുകള്‍ക്ക് Kishoge സ്റ്റേഷനില്‍ സ്‌റ്റോപ്പുകളുണ്ടാകും. ശനിയാഴ്ച 36 ട്രെയിനുകളിലും, ഞായറാഴ്ച 15 ട്രെയിനുകളിലും ഇവിടെ നിന്നും യാത്ര ചെയ്യാം. Portlaoise – Heuston, Newbridge/Hazelhatch – Connolly/Grand Canal Dock എന്നീ റൂട്ടുകളിലടക്കം ഇവിടെ നിന്നും നിലവില്‍ സര്‍വീസുണ്ട്. 2025-ല്‍ വാരാന്ത്യങ്ങളില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതിയുമുണ്ട്.

നിര്‍മ്മാണം തുടങ്ങാനിരിക്കുന്ന DART+ South West project-ന്റെ ഭാഗവുമാണ് ഈ സ്റ്റേഷന്‍.

Share this news

Leave a Reply

%d bloggers like this: