കൗണ്ടി കോര്‍ക്കിലെ Midleton-ല്‍ പുതുതായി 268 വീടുകള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡ് അനുമതി നല്‍കി. താമസസ്ഥലങ്ങള്‍ക്കൊപ്പം ഒരു ക്രെഷ്, കമ്മ്യൂണിറ്റി ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടം എന്നിവയും Midleton-ലെ Broomfield West പ്രദേശത്ത് നിര്‍മ്മിക്കും. കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ നല്‍കിയ പ്ലാനില്‍ ഏതാനും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചാണ് അനുമതി നല്‍കിയത്.
പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ വ്യക്തികള്‍ക്ക് മാത്രമേ വില്‍ക്കാവൂ എന്നും, നിക്ഷേപകര്‍, ഹൗസിങ് ബോഡികള്‍ എന്നിവര്‍ക്ക് നല്‍കരുത് എന്നും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍, അഫോര്‍ഡബിള്‍ പദ്ധതികള്‍ക്കായും ഈ വീടുകള്‍ വിട്ടുനല്‍കരുത്.
ഡെവലപ്പര്‍മാരായ Castle Rock Homes ആണ് 8 ഹെക്ടര്‍ സ്ഥലത്ത് 268 കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക. ഇതില്‍ 212 എണ്ണം വീടുകളും, 48 എണ്ണം ഡ്യുപ്ലെക്‌സുകളും, 8 എണ്ണം അപ്പാര്‍ട്ട്‌മെന്റുകളുമായിരിക്കും. സമീപത്തെ റോഡ് വികസനം, ഫുട്പാത്ത് വികസനം എന്നിവയും ഇതിനൊപ്പം നടത്തും.
അതേസമയം പ്രദേശവാസികളുടെ എതിര്‍പ്പിനെ മറികടന്നാണ് പ്ലാനിങ് ബോര്‍ഡ് നിര്‍മ്മാണ അനുമതി നല്‍കിയിരിക്കുന്നത്.