അയര്‍ലണ്ടില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇതെത്തുടര്‍ന്ന് കാലാവസ്ഥാവകുപ്പ് Cork, Kerry, Donegal, Galway, Leitrim, Mayo എന്നീ ആറ് കൗണ്ടികളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചു. ഇന്ന് (തിങ്കള്‍) വൈകിട്ട് 3 മണി മുതല്‍ നാളെ രാവിലെ 10 മണി വരെയാണ് മുന്നറിയിപ്പ്.
രാവിലെ ചാറ്റല്‍ മഴ കഴിഞ്ഞ് മാനം തെളിയുമെങ്കിലും ഉച്ചയ്ക്ക് ശേഷം മഴക്കാര്‍ മൂടി ശക്തമായ മഴ ആരംഭിക്കും. രാത്രിയിലും മഴ തുടരും. മിന്നല്‍പ്രളയത്തിനും മഴ കാരണമായേക്കും.