കോര്‍ക്ക് സിറ്റിയിലെ വീട്ടുവാടക ചരിത്രത്തില്‍ ആദ്യമായി മാസം 2,000 യൂറോ കടന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കോര്‍ക്ക് സിറ്റിയില്‍ ഒരു വീടിന്റെ ശരാശരി വാടക മാസം 2,005 യൂറോ ആണ്. ഒരു വര്‍ഷത്തിനിടെ 11.9% ആണ് വാടക വര്‍ദ്ധിച്ചത്.
അതേസമയം കോര്‍ക്ക് കൗണ്ടിയിലെ ശരാശരി വാടക 1,533 യൂറോയാണ്. ഒരു വര്‍ഷത്തിനിടെ 8.7% ആണ് വര്‍ദ്ധന.
രാജ്യമെമ്പാടും 2024 ജൂണ്‍ മുതലുള്ള മൂന്ന് മാസങ്ങളില്‍ വീട്ടുവാടക ശരാശരി 2% ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തുടര്‍ച്ചയായി ഇത് 14-ആമത്തെ പാദത്തിലാണ് (മൂന്ന് മാസങ്ങളാണ് ഒരു വര്‍ഷത്തിന്റെ പാദം ആയി കണക്കാക്കുന്നത്) വാടക ഉയരുന്നത്. വാടക ഉയരാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത് വീടുകളുടെ ദൗര്‍ലഭ്യത തന്നെയാണ്.
രാജ്യത്ത് വാടകനിരക്ക് ഏറ്റവും കൂടുതലുള്ള മറ്റ് രണ്ടിടങ്ങളിലെ ശരാശരി മാസവാടക ഇപ്രകാരം:
ഡബ്ലിന്‍- 2,427 യൂറോ (ഒരു വര്‍ഷത്തിനിടെ വര്‍ദ്ധന 3.5%)
ഗോള്‍വേ സിറ്റി- 2,114 യൂറോ (ഒരു വര്‍ഷത്തിനിടെ വര്‍ദ്ധന 13.3%)