മുട്ട സൂക്ഷിക്കാറുള്ളത് ഫ്രിഡ്ജിന്റെ ഡോറിനകത്തത് ആണോ? പണി കിട്ടും!

ഫ്രിഡ്ജിന്റെ ഡോറിലെ റാക്കിൽ ആണോ നിങ്ങൾ മുട്ട സൂക്ഷിക്കാറുള്ളത്? എന്നാൽ ആ മുട്ട കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നറിയാമോ? Electronic Temperature Instruments (ETI)- ലെ മാനേജിങ് ഡയറക്ടർ ആയ ജേസൺ വെബ് ആണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുട്ട കേടാകാതിരിക്കണമെങ്കിൽ ഫ്രിഡ്ജിൽ ഏകദേശം 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണമെന്നാണ് വെബ് പറയുന്നത്. പക്ഷെ മുട്ട ഡോറിലെ ട്രേയിൽ ആണ് സൂക്ഷിക്കുന്നതെങ്കിൽ, ഡോർ ഇടയ്ക്കിടെ തുറക്കുന്നത് കാരണം 4 ഡിഗ്രി തണുപ്പ് മുട്ടയ്ക്ക് കിട്ടാതെ വരുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് സാൽമോണല്ല പോലുള്ള ബാക്റ്റീരിയകൾ മുട്ടയ്ക്കകത്ത് പ്രവേശിക്കുന്നത്. വയറിളക്കം അടക്കമുള്ള പ്രശ്നങ്ങൾക്കും, ഭക്ഷ്യ വിഷബാധയ്‌ക്കും സാൽമോണല്ല കാരണമാകുന്നു. അതിനാൽ മുട്ട കേടാകാതിരിക്കാൻ ഫ്രിഡ്ജിന് ഉള്ളിൽ തന്നെ സൂക്ഷിക്കണം എന്നാണ് വെബ് പറയുന്നത്.

അതുപോലെ അവ വാങ്ങുന്ന പാക്കറ്റിൽ തന്നെ വയ്ക്കുകയാണെങ്കിൽ എക്സ്പയറി ഡേറ്റ് കൃത്യമായി അറിയാൻ സാധിക്കുകയും ചെയ്യുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: