ഡബ്ലിൻ നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും, ഡ്രൈവർമാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മേയർ James Geoghegan പറഞ്ഞു. Dublin City Transport Plan പ്രകാരമാണ് നിയന്ത്രണം.
നിയന്ത്രണം ഉള്ള സമയത്ത് Bachelors Walk-ൽ നിന്നും north quay-ലെ Eden Quay- ലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നേരെ യാത്ര ചെയ്യാൻ കഴിയില്ല. അതുപോലെ south quay- യിൽ Burgh Quay- യിൽ നിന്നും Aston Quay- ലേയ്ക്കും പോകാൻ സാധിക്കില്ല. അതേസമയം ബസുകൾ, ടാക്സികൾ, സൈക്കിൾ യാത്രക്കാർ എന്നിവരെ നിയന്ത്രണം ബാധിക്കില്ല. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള നിയന്ത്രണ സമയത്തിന് പുറത്ത് എല്ലാ വാഹനങ്ങൾക്കും പതിവ് പോലെ ഈ റൂട്ടുകൾ ഉപയോഗിക്കാം.
പദ്ധതി ഉപകാരപ്രദമാണോ എന്ന കാര്യം സെപ്റ്റംബർ മാസത്തിൽ അധികൃതർ വിലയിരുത്തും.
സിറ്റി സെന്ററിലെ 60% ഗതാഗതക്കുരുക്കിനും ഇതുവഴി പരിഹാരമാകുമെന്നാണ് കരുതുന്നത്. സിറ്റി സെന്റര്‍ കുറുക്കുവഴിയാക്കി യാത്ര ചെയ്യാന്‍ സൗകര്യം ഉള്ളിടത്തോളം കാലം ആളുകള്‍ ആ വഴി തെരഞ്ഞെടുക്കുമെന്നും, അതിനാലാണ് ഇവിടെ ഗതാഗതം നിരോധിക്കുന്നതെന്നും ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഗതാഗത വിഭാഗം ബ്രെന്‍ഡന്‍ ഒബ്രിയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.