Donegal സ്വദേശികൾ സൂക്ഷിക്കുക; ബീച്ചിൽ ജെല്ലി ഫിഷ് കുത്തേൽക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Co Donegal-ൽ നീന്താനും, ബീച്ചിൽ നടക്കാനും മറ്റും പോകുന്നവർ ജെല്ലി ഫിഷിന്റെ കുത്തേൽക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. Mauve stinger jellyfish എന്നറിയപ്പെടുന്ന മീനിന്റെ മാരകമായ കുത്തേറ്റ ഒരാൾക്ക് പരിക്കേൽക്കുകയും, ചികിത്സ വേണ്ടിവരികയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഈയാഴ്ചയുണ്ടായ വലിയ തിരമാലകളിൽ Maghery Beach-ൽ ഒട്ടനവധി ജെല്ലി ഫിഷുകൾ വന്നടിഞ്ഞിട്ടിട്ടുണ്ട്. വളർത്തുനായ്ക്കളെ നടത്താൻ കൊണ്ടുപോകുമ്പോൾ അവയ്ക്കും കുത്തേൽക്കാൻ സാധ്യതയുണ്ട്.

വലിപ്പം കുറവായത് കാരണം ഈ ജെല്ലി ഫിഷുകളെ പെട്ടെന്ന് കാണാൻ സാധിക്കില്ല. കുത്തേറ്റാൽ അസഹനീയമായ വേദനയാണ് അനുഭവപ്പെടുക. യുകെ, അയർലണ്ട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ mauve stinger jellyfish പതിവ് സാന്നിധ്യമാണ്. നീലയും പർപ്പിളും ചേർന്ന നിറത്തിൽ കാണപ്പെടുന്ന ഇവ, നീളമുള്ള ടെന്റക്കിളുകൾ ഉപയോഗിച്ചാണ് കുത്തുന്നത്. 3 മീറ്റർ വരെ ടെന്റക്കിളുകൾ നീട്ടാൻ ഇവയ്ക്ക് സാധിക്കും.

Share this news

Leave a Reply

%d bloggers like this: