Dundalk-ൽ പട്ടാപ്പകൽ കൊള്ള; വയോധികയ്ക്ക് പരിക്ക്

Co Louth-ലെ Dundalk town-ൽ നടന്ന കൊള്ളയിൽ വയോധികയ്ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 3.45-ഓടെ Longwalk- ൽ വച്ച് 70-ലേറെ പ്രായമുള്ള സ്ത്രീയെ സമീപിച്ചയാൾ അവരുടെ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിൽ ഒരു ചെറുപ്പക്കാരൻ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ Criminal Justice Act 1984 സെക്ഷൻ 4 പ്രകാരം സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്‌ ദൃക്സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കിൽ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: