അയർലണ്ടിലും യുകെയിലുമായി 200 റസ്റ്ററന്റുകൾ തുറക്കാൻ McDonald’s; 24,000 പേർക്ക് ജോലി

അടുത്ത നാല് വര്‍ഷത്തിനിടെ യുകെയിലും അയര്‍ലണ്ടിലുമായി 200 പുതിയ റസ്റ്ററന്റുകള്‍ തുറക്കുമെന്ന് ഫാസ്റ്റ്ഫുഡ് ചെയിനായ McDonald’s. ഇതുവഴി 24,000 പേര്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്നും കമ്പനി പറഞ്ഞു. ഇതിനായി 1 ബില്യണ്‍ പൗണ്ടാണ് മുടക്കുക.

നിലവില്‍ 1,435 റസ്റ്ററന്റുകളാണ് McDonald’s-ന് യുകെയില്‍ ഉള്ളത്. ഇതില്‍ അഞ്ചില്‍ നാലും ഫ്രാഞ്ചൈസികളാണ്.

പുതുതായി തുടങ്ങുന്ന റസ്റ്ററന്റുകളില്‍ ‘ഡ്രൈവ്-ഇന്‍’ സൗകര്യം ലഭ്യമാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ 170,000-ലധികം പേരാണ് McDonald’s-ല്‍ ജോലി ചെയ്യുന്നത്. 2027-ഓടെ ലോകമെങ്ങുമായി 10,000-ലധികം റസ്റ്ററന്റുകള്‍ തുറക്കാനാണ് കമ്പനിയുടെ പദ്ധതി.

Share this news

Leave a Reply

%d bloggers like this: