അഡ്വ. ജിതിൻ റാം
ലോകത്തെ മറ്റേത് രാജ്യത്തുമെന്ന പോലെ ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നത് അയര്‍ലണ്ടിലും നിയമവിരുദ്ധമാണ്. മദ്യം അടക്കമുള്ള ലഹരികള്‍ ഇതില്‍ പെടുന്നു. രാജ്യത്ത് മദ്യം ഉപയോഗിച്ച് വാഹനമോടിച്ചാല്‍ നേരിടേണ്ടിവരുന്ന നിയമപരമായ ഭവിഷ്യത്തുകളെ കുറിച്ചാണ് ഈ ലേഖനം.
Road Traffic Act 1961 ആണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ രാജ്യത്ത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഈ നിയമത്തില്‍ 2006, 2011, 2014, 2016, 2018, 2024 കാലഘട്ടങ്ങളില്‍ ഭേദഗതികളും, കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടായിട്ടുണ്ട്.
നിയമപ്രകാരം ഡ്രൈവിങ്ങിനിടെ ഗാര്‍ഡ കൈ കാണിച്ച് നിര്‍ത്തിയാല്‍ ബ്രെത്ത് അനലൈസര്‍ ടെസ്റ്റ് നേരിടാന്‍ വാഹനം ഓടിക്കുന്നയാള്‍ ബാധ്യസ്ഥരാണ്. അതിന് വിസമ്മതിക്കുന്നത് ശിക്ഷാര്‍ഹവുമാണ്. ശരീരത്തിലെ ആല്‍ക്കഹോളിന്റെ അളവ് അനുസരിച്ചാണ് പിഴ തീരുമാനിക്കപ്പെടുന്നത്. തുടര്‍ച്ചയായി നിയമം ലംഘിക്കുക, ഗുരുതരമായ നിയമലംഘനം എന്നിവ നടത്തിയാല്‍ പിഴയാകില്ല, പകരം ലൈസന്‍സ് റദ്ദാക്കലോ, തടവ് ശിക്ഷയോ ആകും ലഭിക്കുക.
നിയമലംഘനങ്ങള്‍ എന്തൊക്കെ?
Road Traffic Act 2010 പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് നാല് തരം കുറ്റകൃത്യങ്ങളാണ് ഉള്ളത്. ലൈസന്‍സ് ഉള്ളവര്‍, ലേണര്‍ ലൈസന്‍സ് ഉള്ളവര്‍ (ലൈസന്‍സ് ലഭിച്ച് രണ്ട് വര്‍ഷം തികയാത്തവരും) എന്നിവര്‍ക്കനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. അവ ഏതെല്ലാമെന്ന് നോക്കാം:
- വാഹനം നിയന്ത്രിക്കാന്‍ സാധിക്കാത്തവണ്ണം പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച് വാഹനമോടിക്കല്‍ നിയമലംഘനമാണ്.
- മദ്യം ഉപയോഗിച്ച ശേഷം അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പൊതുസ്ഥലത്ത് വാഹനമോടിക്കുന്ന പക്ഷം, ലൈന്‍സ് ഉള്ള ഡ്രൈവര്‍മാരുടെ ശരീരത്തില്‍ 100 മില്ലി രക്തത്തില്‍ 50 മില്ലിഗ്രാം ആല്‍ക്കഹോളില്‍ കൂടുതല്‍ ആയാലും, ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് 100 മില്ലി രക്തത്തില്‍ 20 മില്ലിയില്‍ അധികം ആല്‍ക്കഹോള്‍ ഉണ്ടെങ്കിലും അത് നിയമലംഘനമാണ്.
- മദ്യം ഉപയോഗിച്ച ശേഷം അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പൊതുസ്ഥലത്ത് വാഹനമോടിക്കുന്ന പക്ഷം, ലൈസന്‍സ് ഉള്ള ഡ്രൈവര്‍മാരുടെ മൂത്രത്തില്‍ 100 മില്ലിയില്‍ 67 മില്ലി ആല്‍ക്കഹോള്‍ കണ്ടെത്തിയാലും, ലേണര്‍ ഡ്രൈവര്‍മാരുടെ മൂത്രത്തില്‍ 100 മില്ലിയില്‍ 27 മില്ലി ആല്‍ക്കഹോള്‍ കണ്ടെത്തിയാലും നിയമലംഘനമാണ്.
- മദ്യം ഉപയോഗിച്ച ശേഷം അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പൊതുസ്ഥലത്ത് വാഹനമോടിക്കുന്ന പക്ഷം, ലൈസന്‍സ് ഉള്ള ഡ്രൈവര്‍മാരുടെ ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ 100 മില്ലിയില്‍ 22 മൈക്രോഗ്രാം ആല്‍ക്കഹോള്‍ കണ്ടെത്തിയാലും, ലേണര്‍ ഡ്രൈവര്‍മാരുടെ മൂത്രത്തില്‍ 100 മില്ലിയില്‍ 9 മൈക്രോഗ്രാം ആല്‍ക്കഹോള്‍ കണ്ടെത്തിയാലും നിയമലംഘനമാണ്.
ശിക്ഷ എങ്ങനെ?
ഡ്രൈവിങ്ങിനിടെ മദ്യം ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാല്‍, ശരീരത്തിലെ മദ്യത്തിന്റെ അളവ് അനുസരിച്ചാകും ശിക്ഷ ലഭിക്കുക. നിയമം ലംഘിക്കുന്നത് ആദ്യമായാണോ എന്ന കാര്യവും കോടതി കണക്കിലെടുക്കും. അതേസമയം ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് നിര്‍ബന്ധിതമായും നിശ്ചിത കാലത്തേയ്ക്ക് ഡ്രൈവിങ് വിലക്ക് നേരിടേണ്ടിവരും.
പിഴയും വിലക്കും സംബന്ധിച്ച പട്ടിക ചുവടെ:
Driver type | Concentration of alcohol | Fine | Additional penalty |
Experienced drivers | a) 50+mg to 80mg of alcohol per 100ml of blood (b) 67+mg to 107mg of alcohol per 100ml of urine (c) 22+µg to 35µg of alcohol per 100ml of breath | €200 | 3 months disqualification (with effect from 26 October 2018) |
Experienced drivers | (a) 80+mg to 100mg of alcohol per 100ml of blood (b) 107+mg to 135mg of alcohol per 100ml of urine (c) 35+µg to 44µg of alcohol per 100ml of breath | €400 | 6 months disqualification |
Other drivers | (a) 21mg to 80mg of alcohol per 100ml of blood (b) 27+mg to 107mg of alcohol per 100ml of urine (c) 9+µg to 35µg of alcohol per 100ml of breath | €200 | 3 months disqualification |
അഥവാ നിയമലംഘനത്തിന് കോടതിയില്‍ പോകേണ്ടിവരികയാണെങ്കില്‍ പിഴയും വിലക്കും സംബന്ധിച്ച പട്ടിക ചുവടെ:
Concentration of alcohol | First offence (period of disqualification) | Second offence (period of disqualification) |
(a) 50+mg to 80mg of alcohol per 100ml of blood (b) 67+mg to 107mg of alcohol per 100ml of urine (c) 22+µg to 35µg of alcohol per 100ml of breath | 6 months | 1 year |
a) 80+mg to 100mg of alcohol per 100ml of blood (b) 107+mg to 135mg of alcohol per 100ml of urine (c) 35+µg to 44µg of alcohol per 100ml of breath | 1 year | 2 years |
(a) 100+mg to 150mg of alcohol per 100ml of blood (b) 135+mg to 200mg of alcohol per 100ml of urine (c) 44+µg to 66µg of alcohol per 100ml of breath | 2 years | 4 years |
(a) Exceeding 150mg of alcohol per 100ml of blood (b) Exceeding 200mg of alcohol per 100ml of urine (c) Exceeding 66µg of alcohol per 100ml of breath | 3 years | 6 years |
വളരെയധികം മദ്യപിച്ച് വാഹനം നിയന്ത്രിക്കാന്‍ സാധിക്കാത്ത തരത്തില്‍ പിടിക്കപ്പെട്ടാല്‍ ആദ്യത്തെ തവണ നാല് വര്‍ഷത്തേയ്ക്കും, പിന്നീടങ്ങോട്ട് ആറ് വര്‍ഷത്തേയ്ക്കുമാണ് ലൈസന്‍സ് റദ്ദ് ചെയ്യുക. മേല്‍ പറഞ്ഞ പിഴ തുകകള്‍ ഏറ്റവും കുറഞ്ഞ നിരക്കുകളാണ്. പിഴ വിധിക്കുന്നത് ഓരോ ജഡ്ജുമാരുടെയും വിവേചനാധികാരമാണ്. ഇത്തരത്തില്‍ പരമാവധി ലഭിക്കാവുന്ന ശിക്ഷ 5,000 യൂറോ പിഴ, ആറ് മാസത്തെ തടവ് എന്നിവയാണ്.
ബ്രെത്ത് അനലൈസര്‍ ടെസ്റ്റ്
ഗാര്‍ഡ ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശപ്രകാരം രാജ്യത്ത് എവിടെ വേണമെങ്കിലും ഗാര്‍ഡയ്ക്ക് റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായുള്ള ബ്രെത്ത് അനലൈസര്‍ ടെസ്റ്റ് നടത്താവുന്നതാണ്. അത്തരം ടെസ്റ്റുകളില്‍ ഡ്രൈവര്‍ ചെയ്യേണ്ടത് ഇവയാണ്:
- ബ്രെത്ത് അനലൈസര്‍ ഉപകരണത്തിലേയ്ക്ക് ശ്വാസം ഊതിവിടാന്‍ തയ്യാറാകുക
- ആവശ്യമെങ്കില്‍ പരിശോധനയ്ക്കായി ഉമിനീര്‍ നല്‍കുക (മയക്കുമരുന്ന് പരിശോധനയ്ക്ക് ഉമിനീര്‍ ഉപയോഗിക്കും)
- പരിശോധനയ്ക്കായി സമീപത്തെ ഗാര്‍ഡയുടെ വാഹനത്തിലേയ്‌ക്കോ, പ്രത്യേക സ്ഥലത്തേയ്‌ക്കോ ചെല്ലുക
- വാഹനം നിര്‍ത്താന്‍ പറഞ്ഞ സ്ഥലത്ത് വച്ച ശേഷം ഗാര്‍ഡയോടൊപ്പം ചെല്ലുക
ഇവ അനുസരിക്കാത്തത് നിയമവിരുദ്ധ പ്രവര്‍ത്തിയായി കണക്കാക്കും. ആവശ്യമെങ്കില്‍ ഗാര്‍ഡയ്ക്ക് നിങ്ങളെ അറസ്റ്റ് ചെയ്യാം.
ഗാര്‍ഡയ്ക്ക് എവിടെ വച്ച് വേണമെങ്കിലും ബ്രെത്ത് അനലൈസര്‍ ടെസ്റ്റ് നടത്താമോ?
എവിടെ വച്ചും ഗാര്‍ഡയ്ക്ക് ബ്രെത്ത് അനലൈസ് ടെസ്റ്റുകള്‍ നടത്താന്‍ അനുവാദമില്ല. ഗാര്‍ഡ ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേകമായി രൂപീകരിക്കുന്ന ചെക്ക് പോയിന്റുകളില്‍ മാത്രമേ ടെസ്റ്റ് നടത്താവൂ.
മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടാല്‍
ഇത്തരത്തില്‍ അറസ്റ്റ് ചെയ്യുന്ന പക്ഷം, നിങ്ങള്‍ മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന കാര്യം ഗാര്‍ഡ നിങ്ങളെ ബോധിപ്പിക്കും. ഒപ്പം നിങ്ങള്‍ക്ക് വക്കീലിനെ ബന്ധപ്പെടാനുള്ള അവസരവും ഒരുക്കും. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ലാബ് ടെസ്റ്റിനായി നിങ്ങളുടെ രക്തം, ഉമിനീര്‍ എന്നിവ ഗാര്‍ഡയ്ക്ക് നല്‍കേണ്ടതുണ്ട്. ഇവ ശേഖരിച്ച ശേഷം രണ്ട് കണ്ടെയ്‌നറുകളിലാക്കി നിങ്ങളുടെ മുന്നില്‍ വച്ച് തന്നെ സീല്‍ ചെയ്യുന്നതാണ്. ഇതില്‍ ഏത് വേണം Medical Bureau of Road Safety-ക്ക് പരിശോധനയ്ക്കായി അയയ്ക്കാന്‍ എന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. ഇതിന്റെ ഫലം ഗാര്‍ഡയ്ക്കും നിങ്ങള്‍ക്കും അയച്ച് തരുന്നതാണ്. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് പ്രത്യേകമായി ഏതെങ്കിലും ലാബില്‍ ഇത് ടെസ്റ്റ് ചെയ്യണമെങ്കില്‍ അത് ആവശ്യപ്പെടാവുന്നതാണ്.
ബ്രെത്ത് അനലൈസര്‍ വഴിയുള്ള ഫലം പ്രിന്റ് ലഭിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.citizensinformation.ie/en/travel-and-recreation/motoring/driving-offences/drink-driving-offences-in-ireland/
Adv. Jithin Ram
Mob: 089 211 3987
J T Solicitors