ഏണസ്റ്റോ ചുഴലിക്കാറ്റിന്റെ (Hurricane Ernesto) അവസാന ശേഷിപ്പ് ഐറിഷ് തീരത്തേയ്ക്ക്. നാളെ രാത്രിയോടെ ചുഴലിക്കാറ്റ് അയര്‍ലണ്ടിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അതിശക്തമായ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റ് കാരണമാകും. കിഴക്കന്‍ പ്രദേശത്തേയ്ക്കുള്ള യാത്രയ്ക്കിടെ ചുഴലിക്കാറ്റിന്റെ വാല്‍ഭാഗം മാത്രമാണ് അയര്‍ലണ്ടിനെ ബാധിക്കുക. അയര്‍ലണ്ടിലൂടെ യുകെയിലേയ്ക്കാണ് ഏണസ്‌റ്റോയുടെ സഞ്ചാരം.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചുഴലിക്കാറ്റിനൊപ്പം രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്തേയ്ക്ക് യാത്ര ചെയ്യുന്ന തരത്തിലാകും മഴയും പെയ്യുക. രാവിലെയോടെ മഴ ശമിക്കും.
കരീബിയിന്‍ പ്രദേശത്ത് മണിക്കൂറില്‍ 136 കിലോമീറ്റര്‍ വേഗതയിലാണ് ഏണസ്‌റ്റോ വാരാന്ത്യത്തില്‍ വീശിയടിച്ചത്. ബെര്‍മുഡ, പ്യൂര്‍ട്ടോറിക്കോ എന്നിവിടങ്ങളില്‍ കാറ്റ് നാശം വിതച്ചിരുന്നു.