കൗണ്ടി ഡബ്ലിനിലെ Killiney-യില്‍ ഗോസ് (gorse) ചെടികളുടെ കൂട്ടത്തിന് വന്‍ തീപിടിത്തം. ഇവിടുത്തെ Mullins Hill-ല്‍ കൂട്ടമായി വളരുന്ന ചെടികള്‍ക്കാണ് ഇന്നലെ രാത്രി തീപിടിച്ചത്. ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന്റെ നിരവധി യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത് പുക മറ്റിടങ്ങളിലേയ്ക്കും പരക്കാന്‍ കാരണമായിട്ടുണ്ട്. രാത്രിയിലുടനീളം അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.
അതേസമയം ഡബ്ലിനിലെ Crumlin Shopping Centre-ലും ഇന്നലെ രാത്രിയോടെ തീപിടിത്തം ഉണ്ടായി. തീ നിയന്ത്രണവിധേയമാക്കിയതായും, ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്.