Tilex മിസ് കേരള അയർലണ്ട് വിജയിയായി Ritty Saigo. നമ്മുടെ അയർലണ്ട്, സൂപ്പർ ഡൂപ്പർ ക്രീയേഷൻസ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ അയർലണ്ടിലെ നിരവധി മലയാളി സുന്ദരിമാർ അണിനിരന്നു. മത്സരത്തിൽ Jinu Maria Varghese ഫസ്റ്റ് റണ്ണർ അപ്പും, Shiny Jose സെക്കന്റ് റണ്ണർ അപ്പും ആയി.
ഓഗസ്റ്റ് 17-ന് ഡബ്ലിൻ Scientology Auditorium വേദിയാക്കി നടത്തിയ പരിപാടിയിൽ മലയാള ചലച്ചിത്ര താരം അന്ന ബെൻ മുഖ്യാഥിതി ആയിരുന്നു. 18 വയസിനു മേൽ പ്രായമുള്ള ഒട്ടനവധി സുന്ദരികളാണ് മത്സരത്തിൽ പങ്കെടുത്തത്. അയർലണ്ടിൽ ഇതാദ്യമായാണ് മിസ് കേരള മത്സരം സംഘടിപ്പിക്കപ്പെട്ടത്. Tilex-നൊപ്പം Picado, Sheela Palace Restaurant എന്നിവരും പ്രധാന സ്പോൺസർമാർ ആയിരുന്നു.
മത്സരത്തിന്റെ ദൃശ്യങ്ങൾ കാണാം: https://www.instagram.com/reel/C-2PEflMGgK/?igsh=MXJwd3RrMnpuanV3ZA==