ഗോൾവേയിൽ വൈദികനെ കുത്തി കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതിയായ 16-കാരനെ കോടതിയിൽ ഹാജരാക്കി

ഗോൾവേയിൽ ആർമി വൈദിനെ കുത്തിപ്പരിക്കേൽപ്പിച്ച 16-കാരനെ കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ചയാണ് Renmore Barracks-ന് പുറത്ത് വച്ച് സൈന്യത്തോടൊപ്പം പ്രവർത്തിക്കുന്ന വൈദികനായ (Chaplain) Fr Paul Murphy-യെ പ്രതി പലതവണ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് ഇയാളെ സൈനികർ പിടികൂടി ഗാർഡയ്ക്ക് കൈമാറുകയായിരുന്നു.

ഗോൾവേയിലെ കുട്ടികളുടെ കോടതിയിലാണ് പ്രതിയായ 16- കാരനെ ശനിയാഴ്ച ഹാജരാക്കിയത്. പ്രതിക്ക്  തീവ്ര ഇസ്ലാമിക മനസ്ഥിതിയുണ്ട് എന്നാണ് കരുതുന്നതെന്ന് ഗാർഡ കോടതിയിൽ പറഞ്ഞു. ഇതാവണം ആക്രമണത്തിലേക്ക് നയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയെ പ്രതി പിന്തുണയ്ക്കുന്നതായുള്ള തെളിവ് ഇയാളിൽ നിന്നും പിടിച്ചെടുത്ത ഉപകരണങ്ങളിൽ നിന്നും ലഭിച്ചതായും ഗാർഡ പറയുന്നു.

തുടർന്ന് വാദിഭാഗം അംഗീകരിച്ച കോടതി പ്രതിക്ക് ജാമ്യം നിഷേധിക്കുകയും, Oberstown Children’s Detention Campus- ലേക്ക് അയക്കുകയും ചെയ്തു. ഇവിടെ നിന്നും പ്രതി ചൊവ്വാഴ്ച വീഡിയോ ലിങ്ക് വഴി വീണ്ടും വിചാരണ നേരിടും. കുട്ടിക്ക് ശാരീരികവും, മാനസികവും ആയ വൈദ്യ സഹായം നൽകാനും കോടതി നിർദ്ദേശിച്ചു.

അതേസമയം ഏഴ് തവണ കൈക്ക് കുത്തേറ്റ വൈദികന് സർജറി നടത്തി. ബാരക്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്തു തന്നെയാണ് പ്രതിയായ കൗമാരക്കാരനും താമസിക്കുന്നതെങ്കിലും, Fr Paul Murphy-യുമായി പരിചയമൊന്നും ഇല്ല.

Share this news

Leave a Reply

%d bloggers like this: