അയർലണ്ടിലെ 100 പഴയ പബ്ബുകൾ നവീകരിച്ച് 300 വീടുകളാക്കി മാറ്റുന്നു

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിപരിഹാരത്തിന് പ്രതീക്ഷയേറ്റിക്കൊണ്ട് 100-ഓളം പഴയ പബ്ബുകള്‍ നവീകരിച്ച് 300 വീടുകളാക്കി മാറ്റുന്നു. ചിലതരം വ്യാപാരസ്ഥാപനങ്ങള്‍ വാസയോഗ്യമായ കെട്ടിടങ്ങളാക്കി മാറ്റുന്നതിന് പ്ലാനിങ് പെര്‍മിഷന്‍ ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ 2018-ല്‍ തീരുമാനമെടുത്തിരുന്നു. 2022-ലാണ് ഇതില്‍ പബ്ബുകളെയും ഉള്‍പ്പെടുത്തിയത്.

2018 മുതല്‍ 2023 വരെയുള്ള കാലയളവിനിടെ രാജ്യത്ത് ഒഴിഞ്ഞുകിടക്കുന്ന 1,100 വ്യാപാരസ്ഥാപനങ്ങള്‍ വാസയോഗ്യമായ കെട്ടിടങ്ങളാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇവ നവീകരിച്ച് കുറഞ്ഞത് 2,700 വീടുകളെങ്കിലും നിര്‍മ്മിക്കാമെന്നാണ് ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. 2022-23 കാലയളവില്‍ 92 പഴയ പബ്ബുകളാണ് ഇത്തരത്തില്‍ വീടുകളാക്കി മാറ്റാന്‍ നിര്‍ദ്ദേശം ലഭിച്ചത്.

സര്‍ക്കാരിന്റെ ‘Housing For All’ പദ്ധതിയുടെ പ്രധാനഭാഗമാണ് പഴയ കെട്ടിടങ്ങള്‍ വാസയോഗ്യമായ വീടുകളാക്കി മാറ്റുക എന്നത് എന്ന് ഭവനമന്ത്രി ഡാര ഒബ്രിയന്‍ പറഞ്ഞു. ഒരു പഴയ പബ്ബ് അഞ്ചോ ആറോ വീടുകളാക്കിയ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: