അയർലണ്ടിൽ മിനിമം ശമ്പളം വർദ്ധിപ്പിച്ചേക്കും; മണിക്കൂറിന് 13.70 യൂറോ ആക്കാൻ ശുപാർശ

അയര്‍ലണ്ടിലെ തൊഴിലാളികള്‍ക്ക് പ്രതീക്ഷയുണര്‍ത്തിക്കൊണ്ട് വരുന്ന ബജറ്റില്‍ മിനിമം ശമ്പള വര്‍ദ്ധന ഉണ്ടായേക്കും. The Irish Independent റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മിനിമം ശമ്പളം നിലവിലെ 12.70 യൂറോയില്‍ നിന്നും ഒരു യൂറോ വര്‍ദ്ധിപ്പിച്ച് മണിക്കൂറിന് 13.70 യൂറോ ആക്കാന്‍ Low Pay Commission ശുപാർശ ചെയ്തിട്ടുണ്ട്.

ഇത് പ്രാവര്‍ത്തികമായാല്‍ രാജ്യത്തെ 164,000 സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വലിയ രീതിയില്‍ ഉപകാരപ്പെടും. അതേസമയം പണപ്പെരുപ്പത്തില്‍ ബുദ്ധിമുട്ടുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തീരുമാനം തിരിച്ചടിയാകുകയും ചെയ്യും.

2026-ഓടെ മിനിമം ശമ്പളം എടുത്തുമാറ്റി പകരമായി ലിവിങ് വേജ് എന്ന സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ഐറിഷ് സര്‍ക്കാര്‍. രാജ്യത്തെ സമ്പദ് വ്യവസ്ഥ പ്രകാരമുള്ള ശരാശരി ശമ്പളത്തിന്റെ 60% ആണ് ലിവിങ് വേജ് ആയി കണക്കാക്കുക.

Share this news

Leave a Reply

%d bloggers like this: