ദേശീയ ചലച്ചിത്ര അവാർഡ്: മികച്ച സിനിമ ആയി ‘ആട്ടം’; മികച്ച നടൻ റിഷഭ് ഷെട്ടി, നടി നിത്യ മേനൻ, മാനസി പരേഖ്

ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത മലയാള സിനിമ ‘ആട്ടം.’ കാന്താര എന്ന ചിത്രത്തിലൂടെ കന്നഡ താരം റിഷഭ് ഷെട്ടി മികച്ച നടനായപ്പോൾ, തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് നിത്യ മേനൻ, കച്ച് എക്സ്പ്രസ്സ്‌ എന്ന സിനിമയിലൂടെ മാനസി പരേഖ് എന്നിവർ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.

പുരസ്‌കാരങ്ങളുടെ പൂർണ്ണ പട്ടിക:

നടൻ – റിഷഭ് ഷെട്ടി (കാന്താര)

മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്‌സ്പ്രസ്)

സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)

ജനപ്രിയ ചിത്രം -കാന്താര

നവാഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ

ഫീച്ചർ ഫിലിം – ആട്ടം

തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)

തെലുങ്ക് ചിത്രം – കാർത്തികേയ 2

തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ

മലയാള ചിത്രം – സൗദി വെള്ളക്ക

കന്നഡ ചിത്രം – കെ.ജി.എഫ് 2

ഹിന്ദി ചിത്രം – ഗുൽമോഹർ

സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)

നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)

ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)

സംഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)

ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)

കോസ്റ്റ്യൂം- നിഖിൽ ജോഷി

പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)

എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)

സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണ‌മൂർത്തി (പൊന്നിയിൻ സെൽവൻ 1)

ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)

ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)

ഗായകൻ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)

ബാലതാരം- ശ്രീപഥ് (മാളികപ്പുറം) സഹനടി – നീന ഗുപ്‌ത (ഊഞ്ചായി)

സഹനടൻ- പവൻ രാജ് മൽഹോത്ര ( ഫൗജ)

പ്രത്യേക ജൂറി പുരസ്‌കാരം:

നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ),

കാഥികൻ – സംഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി

മികച്ച ഫിലിം ക്രിട്ടിക് -ദീപക് ദുവ

മികച്ച പുസ്‌തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോഗ്രഫി)

Share this news

Leave a Reply

%d bloggers like this: