അയർലണ്ടിലെ ജയിലിൽ മയക്കുമരുന്ന് ഓവർഡോസ് ആയി 10 തടവുകാർ ചികിത്സയിൽ

Portlaoise Prison-ല്‍ മയക്കുമരുന്ന് ഓവര്‍ഡോസായി 10 തടവുകാര്‍ ചികിത്സയില്‍. സിന്തറ്റിക് ഓപ്പിയോയിഡ് ആയ nitazene ആകാം ഓവര്‍ഡോസിന് കാരണമായതെന്നാണ് അന്വേഷകര്‍ പറയുന്നത്. ചൊവ്വാഴ്ചയാണ് 10 തടവുകാരില്‍ മയക്കുമരുന്ന് ഓവര്‍ഡോസായതായി അധികൃതര്‍ക്ക് സംശയം തോന്നിയത്. ഇതില്‍ ചിലരെ ജയിലില്‍ വച്ച് തന്നെ ചികിത്സിച്ചപ്പോള്‍ ഏതാനും പേരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കേണ്ടതായും വന്നു.

രാജ്യത്തെ ജയിലുകളില്‍ മയക്കുമരുന്ന് സുലഭമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഈ സംഭവം. ജയിലിനകത്തേയ്ക്ക് ഡ്രോണ്‍ ഉപയോഗിച്ച് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലാബില്‍ സൃഷ്ടിക്കുന്ന nitazene എന്ന മയക്കുമരുന്ന് ജയിലുകളില്‍ ലഭ്യമാകുന്നത് സംബന്ധിച്ച് The Irish Prison Service (IPS) ഒരു മാസം മുമ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മുതല്‍ തന്നെ ഈ മയക്കുമരുന്ന് അയര്‍ലണ്ടില്‍ പലരിലും ഓവര്‍ഡോസിന് കാരണമായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: