ഡബ്ലിനിൽ 4,000 പേർക്ക് ഇരിക്കാവുന്ന ക്രിക്കറ്റ് സ്റ്റേഡിയം; നിർമ്മാണ അനുമതി നൽകി സർക്കാർ

ഡബ്ലിനില്‍ 4,000 പേര്‍ക്ക് ഇരിക്കാവുന്ന പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കി ഐറിഷ് സര്‍ക്കാര്‍. വെസ്റ്റ് ഡബ്ലിനിലെ Abbotstown-ലുള്ള Sport Ireland Campus-ല്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം ഐറിഷ് ക്രിക്കറ്റിന്റെ ഭാവിക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. 2030-ലെ പുരുഷ ടി20 ലോകകപ്പിന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ട്, സ്‌കോട്‌ലണ്ട് എന്നിവരോടൊപ്പം 2030 ലോകകപ്പിന് അയര്‍ലണ്ടും സംയുക്തമായി ആതിഥ്യമരുളുന്നുണ്ട്.

ടെന്‍ഡര്‍ വിളിക്ക് ശേഷം 2025-ല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണമാരംഭിക്കും. പ്രധാന സ്റ്റേഡിയം, പെര്‍ഫോമന്‍സ് സെന്റര്‍, പരിശീലനസ്ഥലങ്ങള്‍ എന്നിവയടങ്ങിയ ആദ്യഘട്ട നിര്‍മ്മാണം 2028-ഓടെ പൂര്‍ത്തിയാകും.

അയര്‍ലണ്ടിന്റെ ദേശീയ ക്രിക്കറ്റ് ടീമുകള്‍ക്ക് സ്ഥിരമായി ഒരു സ്റ്റേഡിയം ഇല്ല എന്ന വിഷമത്തിനും ഇതോടെ പരിഹാരമാകും. ഇത്തരമൊരു സ്റ്റേഡിയത്തിന്റെ അഭാവം കാരണം മിക്ക മത്സരങ്ങളും അയര്‍ലണ്ട് വിദേശത്താണ് കളിക്കേണ്ടിവരുന്നത്.

Share this news

Leave a Reply

%d bloggers like this: