ഡബ്ലിൻ എയർപോട്ടിൽ ജീവനക്കാർക്കായി 950 കാർ പാർക്കുകൾ; നിർമ്മാണ അനുമതി നിഷേധിച്ച് കൗൺസിൽ

ഡബ്ലിൻ എയർപോർട്ടിൽ ജീവനക്കാർക്കായി പുതിയ 950 കാർ പാർക്കിംഗ് സ്‌പേസുകൾ നിർമ്മിക്കാനുള്ള എയർപോർട്ട് അധികൃതരുടെ അപേക്ഷ തള്ളി Fingal County Council. നിലവിലെ Holiday Blue long term car-park വിപുലീകരിച്ച് 950 കാറുകൾ കൂടി പാർക്ക്‌ ചെയ്യാൻ ഉതകുന്ന രീതിയിൽ നിർമ്മാണം നടത്താനായിരുന്നു എയർപോർട്ട് നടത്തിപ്പുകാരായ DAA-യുടെ ശ്രമം.

എന്നാൽ നിലവിൽ എയർപോർട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കിടെ പുതിയ കാർ പാർക്ക് നിർമ്മിക്കുന്നത് അനവസരത്തിലേക്കുമെന്ന് കൗൺസിൽ വിലയിരുത്തി. എയർപോർട്ടിനു ചുറ്റുമുള്ള റോഡ് നവീകരണം, R108- ലുള്ള ഫുട്പാത്ത്, സൈക്കിൾ പാത്ത് എന്നിവയുടെ വികസനം എന്നിവ നടത്താതെ ഈ പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും കൗൺസിൽ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച Environmental Impact Assessment Report (EIAR) പര്യാപ്തമല്ല എന്നും കൗൺസിൽ അറിയിച്ചു.

തീരുമാനത്തിൽ DAA നിരാശ പ്രകടിപ്പിച്ചു. മുമ്പ് ഉപയോഗിച്ചിരുന്നതും, എന്നാൽ എയർപോർട്ട് വികസനത്തിന്റെ ഭാഗമായി ഒഴിവാക്കേണ്ടി വന്നതുമായ സ്ഥലങ്ങൾ വീണ്ടും പാർക്കിങ്ങിനായി ഉപയോഗിക്കാവുന്ന രീതിയിൽ ആയിരുന്നു പദ്ധതി എന്നും, അത് യഥാർഥ്യമായിരുന്നെങ്കിൽ കൂടുതൽ വാഹനങ്ങൾ എയർപോർട്ടിൽ എത്തുന്നത് കുറയ്ക്കാൻ സാധിച്ചേനെ എന്നും DAA വക്താവ് പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: