വെസ്റ്റ് കോര്‍ക്കില്‍ ഇടിമിന്നലില്‍ വീട് കത്തിനശിച്ചു. Rossmore-ലെ Carhuvolour-ലുള്ള രണ്ട് നില വീടാണ് ഞായറാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ തീപിടിത്തമുണ്ടായി കത്തിനശിച്ചത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ഉടമയായ സ്ത്രീ പുറത്തേക്കോടി രക്ഷപ്പെട്ടു.
രാത്രി 8.40-ഓടെയായിരുന്നു ശക്തമായ ഇടിമിന്നലുണ്ടായത്. ഉടമ പുറത്തിറങ്ങി രക്ഷപ്പെടുകയും, അലാം അടിക്കുകയും ചെയ്‌തെങ്കിലും അപ്പോഴേയ്ക്കും വീടിന്റെ വലിയൊരു ഭാഗത്ത് തീപടര്‍ന്നിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഏറെ പണിപ്പെട്ട് പുലര്‍ച്ചെ 3.10-ഓടെയാണ് തീയണച്ചത്. വീടിന്റെ മേല്‍ക്കൂരയടക്കം പൂര്‍ണ്ണമായും കത്തിനശിച്ചു.
ഞായറാഴ്ച രാത്രി വെസ്റ്റ് കോര്‍ക്കില്‍ പലയിടത്തും ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. വൈദ്യുതി വിതരണം തടസ്സപ്പെടാനും അവ കാരണമായി.