Irish Water അറ്റകുറ്റപ്പണി; ഡബ്ലിൻ, കിൽഡെയർ, വിക്ക്ലോ എന്നിവിടങ്ങളിൽ രണ്ട് ദിവസം ജലവിതരണം മുടങ്ങും

Irish Water അറ്റകുറ്റപ്പണികള്‍ കാരണം ഡബ്ലിനിലും, കില്‍ഡെയര്‍, വിക്ക്‌ലോ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും രണ്ട് ദിവസത്തേയ്ക്ക് ജലവിതരണത്തിന് തടസ്സം നേരിടും. Ballymore Eustace Water Treatment Plant-നെയും Saggart Reservoir-നെയും തമ്മില്‍ ബന്ധിപ്പിക്കുന്നിടത്താണ് പ്രധാനപ്പെട്ട അറ്റകുറ്റപ്പണി നടക്കുന്നത്. ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയിലെ മൂന്നില്‍ ഒന്ന് പ്രദേശത്തേയ്ക്കും വെള്ളമെത്തിക്കുന്നത് ഈ പ്ലാന്റില്‍ നിന്നാണ്.

തിങ്കളാഴ്ച അര്‍ദ്ധരാത്രി ആരംഭിച്ച ജോലികള്‍ ബുധനാഴ്ച (ഓഗസ്റ്റ് 14) രാത്രി 10 മണിയോടെയാണ് പൂര്‍ത്തിയാകുക. ജലവിതരണത്തിന് തടസ്സം നേരിടുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുമെങ്കിലും നിരവധി പേരെ അത് ബാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളം വരാതിരിക്കുക, വെള്ളം വരുന്നതിന്റെ ശക്തി കുറയുക, വെള്ളത്തിന് നിറംമാറ്റമുണ്ടാകുക മുതലായ ബുദ്ധിമുട്ടുകള്‍ ഈ രണ്ട് ദിവസങ്ങളില്‍ നേരിട്ടേക്കാം.

ഡബ്ലിനില്‍ ജലവിതരണത്തിന് തടസ്സം നേരിടുന്ന പ്രദേശങ്ങളുടെ പേരുകളും, ബാധിക്കപ്പെടുന്ന പ്രദേശങ്ങളുടെ മാപ്പും ചുവടെ:

  • Raheny
  • Drumcondra
  • Ballyfermot
  • Clondalkin
  • Newcastle
  • Tallaght
  • Saggart
  • Rathfarnham
  • Rathmines
  • Rockbrook
  • Glencullen
  • Ballybrack
  • Monkstown
  • Dublin 1
  • Lucan
  • Palmerstown
  • Cabra
  • Clontarf
  • Sandymount
  • Donnycarney
  • Surrounding areas of County Dublin
Share this news

Leave a Reply

%d bloggers like this: