Rosslare Europort-ല്‍ വന്‍ കഞ്ചാവ് വേട്ട. 16 മില്യണിലധികം യൂറോ വിപണിവില വരുന്ന 783 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവും, 70 കിലോഗ്രാം കഞ്ചാവ് റെസിനുമാണ് റവന്യൂവും, ഗാര്‍ഡയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.