നിലവിലെ ഒളിംപിക്‌സ് ബോക്‌സിങ് ചാംപ്യനായ അയര്‍ലണ്ടിന്റെ കെല്ലി ഹാരിങ്ടണ് പാരിസ് ഒളിംപിക്‌സിലും സ്വര്‍ണ്ണം. വനിതകളുടെ 60 കിലോഗ്രാം ഫൈനലില്‍ ചൈനയുടെ Wenlu Yang-നെ പരാജയപ്പെടുത്തിയാണ് കെല്ലി തന്റെ മെഡല്‍ നിലനിര്‍ത്തിയത്. ഇതോടെ നാല് സ്വര്‍ണ്ണം, മൂന്ന് വെങ്കലവും നേടി മെഡല്‍ പട്ടികയില്‍ അയര്‍ലണ്ട് 12-ആം സ്ഥാനത്തെത്തി.
കഴിഞ്ഞ തവണത്തെ ടോക്കിയോ ഒളിംപിക്‌സ് ബോക്‌സിങ്ങിലും കെല്ലി സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ ഒളിംപിക്‌സില്‍ തുടര്‍ച്ചയായി രണ്ട് വട്ടം സ്വര്‍ണ്ണം നേടുന്ന ആദ്യ ഐറിഷ് ബോക്‌സര്‍ എന്ന ചരിത്രവും ഡബ്ലിനിലെ Portland Row സ്വദേശിയായ കെല്ലി കുറിച്ചു. കെല്ലിയുടെ നേട്ടത്തിന് പിന്നാലെ ജന്മനാട്ടില്‍ വലിയ ആഘോഷമാണ് നടക്കുന്നത്.