വെക്സ്ഫോഡിലെ വീട്ടിൽ തീപിടിത്തം; 3 പേർ പരിക്കുകളോടെ ആശുപത്രിയിൽ

കൗണ്ടി വെക്സ്ഫോഡിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. New Ross- ലെ ഒരു വീട്ടിൽ ഞായറാഴ്ച പുലർച്ചെ ആണ് തീപിടിത്തം ഉണ്ടായത്.

ഇവിടുത്തെ താമസക്കാരായ 20 -ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാർ, 40- ലേറെ പ്രായമുള്ള ഒരു സ്ത്രീ എന്നിവരെയാണ് പരിക്കുകളോടെ University Hospital Waterford- ൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സാരമായി പരിക്കേറ്റ ഇവരുടെ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

സംഭവത്തിൽ ഗാർഡ അന്വേഷണമരംഭിച്ചു.

Share this news

Leave a Reply

%d bloggers like this: