വടക്കൻ അയർലണ്ട് തലസ്ഥാനമായ ബെൽഫാസ്റ്റിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ വ്യാപക അക്രമം. ശനിയാഴ്ച രാത്രി നടന്ന പ്രക്ഷോഭത്തിൽ ഒരു വ്യാപാര സ്ഥാപനത്തിനും, നിരവധി കാറുകൾക്കും അക്രമികൾ തീയിട്ടു. തുടർന്ന് അക്രമം നടന്ന Donegall Road പ്രദേശത്ത് Police Service of Northern Ireland (PSNI) ക്യാമ്പ് ചെയ്യുകയാണ്.
ശനിയാഴ്ച പകൽ നടന്ന പ്രകടനത്തിലും വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയായിരുന്നു രാത്രിയിലെ സംഭവം. Donegall Road-ലേക്ക് ജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുമുണ്ട്.
പകൽ നഗരത്തിൽ മുസ്ലിം വിരുദ്ധ റാലിയും, അതിനെതിരെ വംശീയ വിരുദ്ധ റാലിയും നടന്നത് വൻ പോലീസ് സാന്നിധ്യത്തിലാണ്. ഇതിനിടെ പടക്കം ഏറും ഉണ്ടായി.
ജൂലൈ 29 ന് Southport- ൽ മൂന്ന് കുട്ടികളെ അക്രമി കുത്തി കൊലപ്പെടുത്തിയതിനെ തുടർന്ന് പ്രതിഷേധിക്കാനും, ഗ്രേറ്റർ ബെൽഫാസ്റ്റ് ഏരിയയിൽ റോഡ് ഉപരോധിക്കാനും സോഷ്യൽ മീഡിയ വഴി ആഹ്വാനം ഉണ്ടായിരുന്നു. അക്രമിയുടെ മാതാപിതാക്കൾ കുടിയേറ്റക്കാരാണെന്ന കാരണത്താൽ ബെൽഫാസ്റ്റിനു പുറമെ Southport, London, Hartlepool, Sunderland, Hull എന്നിവിടങ്ങളിൽ എല്ലാം സമാനമായ പ്രക്ഷോഭങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ട്.