ചരിത്രത്തിൽ ആദ്യമായി അയർലൻഡിന് ജിംനാസ്റ്റിക്സിൽ ഒളിമ്പിക്സ് സ്വർണം. Rhys McClenaghan ആണ് ഇന്നലെ പാരിസിലെ Bercy Arena-യിൽ നടന്ന മത്സരത്തിൽ സ്വർണം കരസ്ഥമാക്കി രാജ്യത്തിന് അഭിമാനമായത്.
വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗൺ സ്വദേശിയാണ് McClenaghan.
ഇതോടെ പാരിസിൽ അയർലണ്ടിന്റെ മെഡൽ നേട്ടം അഞ്ച് ആയി. മെഡൽ പട്ടികയിൽ നിലവിൽ 14-ആം സ്ഥാനത്താണ് രാജ്യം.