വയനാടിനെ ചേർത്തുപിടിക്കാൻ ക്രാന്തിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് ശേഖരണം ആരംഭിച്ചു.

വയനാടിനെ ചേർത്തുപിടിക്കാൻ ക്രാന്തിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് ശേഖരണം ആരംഭിച്ചു.

ഡബ്ലിൻ: കേരളക്കരയാകെ നടുക്കിക്കൊണ്ട് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടലിൽ ഒരു ഗ്രാമപ്രദേശം തന്നെ ഒന്നാകെ ഭൂപടത്തിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു . ഇതിനോടകം തന്നെ 300 ൽ പരം മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്ന ദുരന്തത്തിൽ ഇനിയും എത്രപേർ മണ്ണിനടിയിൽ പുതഞ്ഞു കിടക്കുകയാണെന്ന് അറിയില്ലാത്ത അവസ്ഥയാണ്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്ത് പിടിക്കുക എന്നത് ഓരോ മലയാളിയുടെയും കടമയാണ്.

വർത്തമാനകാല കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ട മനുഷ്യരുടെ ദുഃഖത്തിൽ ക്രാന്തിയും പങ്കുചേരുന്നു. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ , അർദ്ധസർക്കാർ സേനകൾക്കും സന്നദ്ധ സംഘടനകൾക്കും ,ജീവകാരുണ്യ പ്രവർത്തകർക്കും ക്രാന്തിയുടെ സ്നേഹാഭിവാദനങ്ങൾ അറിയിക്കുന്നു.

സമാനതകളില്ലാത്ത ഈ ദുരന്തത്തിൽ അടിയന്തര സഹായം നൽകുന്നതിനോടൊപ്പം വയനാടിന്റെ പുനരധിവാസ, പുനർനിർമ്മാണ പ്രക്രിയയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചിരിക്കുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനുള്ള ഈ ധനസമരണത്തിന്റെ ലിങ്ക് ഈ വാർത്തയോടൊപ്പം ചേർക്കുന്നു.

https://www.idonate.ie/fundraiser/StandWithWayanad

ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്ക് കൈത്താങ്ങായി സഹായം എത്തിക്കുവാനുള്ള ഈ ധനസമാഹരണ യജ്ഞത്തിൽ അയർലണ്ടിലെ മുഴുവൻ പ്രവാസി മലയാളികളുടെയും സഹായസഹകരണങ്ങൾ ക്രാന്തി കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: