അയർലണ്ടിൽ ശമ്പളത്തോടുകൂടിയുള്ള പാരന്റ്സ് ലീവ് 9 ആഴ്ചയായി വർദ്ധിപ്പിച്ചു; തീരുമാനം ഗ്രീൻ പാർട്ടിയുടെ വലിയ വിജയം

അയര്‍ലണ്ടില്‍ ശമ്പളത്തോടുകൂടിയുള്ള പാരന്റ്സ് ലീവ് (parents leave) ഏഴില്‍ നിന്നും ഒമ്പത് ആഴ്ചയാക്കി വര്‍ദ്ധിപ്പിച്ചത് ഇന്നലെ (ഓഗസ്റ്റ് 1) മുതല്‍ നിലവില്‍ വന്നു. കുട്ടി ജനിച്ച് ആദ്യത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ രക്ഷിതാക്കള്‍ക്ക് ഈ അവധി എടുക്കാം. കുട്ടിയെ ദത്തെടുക്കുകയാണെങ്കില്‍, ദത്തെടുത്ത് രണ്ട് വര്‍ഷത്തിനുള്ളിലും ഈ ലീവ് എടുക്കാം. 2024 ബജറ്റില്‍ ആണ് ലീവ് വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. ആഴ്ചയില്‍ 274 യൂറോ വീതമാണ് പാരന്റ് ലീവ് കാലയളവില്‍ വ്യക്തികള്‍ക്ക് ലഭിക്കുക.

നേരത്തെ ഏഴ് ആഴ്ചത്തെ പാരന്റ്സ് ലീവ് എടുത്തവരുടെ കുട്ടിക്ക്, 2024 ഓഗസ്റ്റ് 1-ന് രണ്ട് വയസ് തികഞ്ഞിട്ടില്ലെങ്കില്‍, അവര്‍ക്ക് പുതിയ നിയമപ്രകാരം രണ്ടാഴ്ച കൂടി അധിക ലീവിന് അപേക്ഷിക്കാവുന്നതാണ്. കുട്ടിയെ ദത്തെടുത്തവര്‍ക്കും ഇത് ബാധകമാണ്.

അതേസമയം പാരന്റസ് ലീവ് പാരന്റല്‍ ലീവില്‍ നിന്നും വ്യത്യസ്തമാണ്. കുട്ടിയെ പരിപാലിക്കുന്നതിനായി ശമ്പളമില്ലാതെ രക്ഷിതാക്കള്‍ക്ക് എടുക്കാവുന്ന ലീവിനെയാണ് പാരന്റല്‍ ലീവ് എന്ന് പറയുന്നത്. 26 ആഴ്ച വരെ ഇത്തരത്തില്‍ പാരന്റല്‍ ലീവ് എടുക്കാം.

രാജ്യത്തെ രക്ഷിതാക്കളെ വലിയ രീതിയില്‍ സഹായിക്കുന്ന മാറ്റമാണ് പാരന്റ്‌സ് ലീവിന്റെ കാലയളവ് വര്‍ദ്ധിപ്പിച്ചതെന്ന് ശിശുക്ഷേമവകുപ്പ് മന്ത്രിയും, ഗ്രീന്‍ പാര്‍ട്ടി നേതാവുമായ Roderic O’Gorman പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.citizensinformation.ie/en/employment/employment-rights-and-conditions/leave-and-holidays/parents-leave/#:~:text=Where%20to%20apply-,Introduction,the%20child%20with%20the%20family.

Share this news

Leave a Reply

%d bloggers like this: