വയനാടിന് കൈത്താങ്ങുമായി DMA-യും Royal ക്ലബ്ബും; ഒരു കുടുംബത്തിന് വീട് വെച്ച് നൽകുന്നു

വയനാടിന് കൈത്താങ്ങുമായി DMA-യും Royal ക്ലബ്ബും. നൂറുകണക്കിന് കുടുംബങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഒരു ആയുഷ്കാലം കൊണ്ട് സമ്പാദിച്ചത് എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞ് എന്തു ചെയ്യും എന്നറിയാതെ നിൽക്കുന്ന വയനാട്ടിലെ നിസ്സഹായതയുടെ മുഖങ്ങൾ മറക്കാനാകുന്നില്ല. ഈ അവസരത്തിൽ നമ്മളെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന ചെറിയ ഒരു സഹായം എന്ന നിലയിൽ DMA(Drogheda Indian Associations)-നും റോയൽ ക്ലബ്ബും ചേർന്ന് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വെച്ച് നൽകുന്നത്.

സർവ്വതും നഷ്ടപ്പെട്ടവരെ കൈപ്പിടിച്ചുയർത്തുന്ന ഈ ശ്രമകരമായ ഉദ്യമത്തിൽ നിങ്ങൾ ഓരോരുത്തരുടെയും സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നതായി ഈ പ്രയത്നത്തിന് പിന്നിലുള്ളവർ പറഞ്ഞു. ഇന്നലെകളിൽ 2018-ലെ മഹാപ്രളയത്തിലും കോവിഡ് മഹാമാരിയിലും സഹായഹസ്തവുമായി DMA ഇറങ്ങിയപ്പോൾ നിങ്ങൾ നൽകിയ സഹായവും പിന്തുണയും നന്ദിയോടെ സ്മരിക്കുന്നതായും ഇരു സംഘടനകളും കൂട്ടിച്ചേർത്തു.(അർഹതപ്പെട്ടവരുടെ കൈകളിൽ നേരിട്ട് സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെ വീട് നിർമ്മിച്ച് നൽകുന്നു.)

Share this news

Leave a Reply

%d bloggers like this: