അഡ്വ. ജിതിൻ റാം
അയര്‍ലണ്ടില്‍ നായ്ക്കളെ വളര്‍ത്താന്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങളെ പറ്റിയുള്ള ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യം ഭാഗം വായിക്കാനായി:
അയർലണ്ടിൽ നായ്ക്കളെ വളർത്താൻ പാലിക്കേണ്ട നിയമങ്ങൾ; എന്താണ് ഡോഗ് ലൈസൻസും മൈക്രോചിപ്പും?
നിങ്ങളുടെ വളര്‍ത്തുനായ മറ്റുള്ളവര്‍ക്ക് ശല്യമായാല്‍?
നിങ്ങളുടെ നായ് നിര്‍ത്താതെ കുരച്ച് അയല്‍ക്കാര്‍ക്ക് ശല്യമാകുകയാണെങ്കില്‍ അവര്‍ക്ക് നിങ്ങള്‍ക്കെതിരെ ജില്ലാ കോടതിയെ സമീപിക്കുകയും, കേസ് നടത്തുകയും ചെയ്യാവുന്നതാണ്. നിങ്ങളുടെ പട്ടി ഇത്തരത്തില്‍ അനാവശ്യമായി കുരയ്ക്കുകയാണെങ്കില്‍ അത് നിയന്ത്രിക്കാനുള്ള ട്രെയിനിങ് നല്‍കാനായി സമീപിക്കുക:
https://supportus.dogstrust.ie/dog-school/book-here/
https://www.dspcadogtraining.ie/
നിങ്ങളുടെ നായ പൊതുസ്ഥലത്ത് വിസര്‍ജ്ജിക്കുകയാണെങ്കില്‍ അത് കൃത്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് നിങ്ങളുടെ ചുമതലയാണ്. അല്ലാത്ത പക്ഷം അത് കുറ്റകരമാണ്. ഇതിന് 150 യൂറോ പിഴ ലഭിക്കാം.
വളര്‍ത്തുനായയെ കാണാതെ പോയാല്‍
നിങ്ങളുടെ വളര്‍ത്തുനായയെ കാണാതെ പോയാല്‍ സ്ഥലത്തെ ഡോഗ് വാര്‍ഡനുമായി ബന്ധപ്പെടാവുന്നതാണ്: https://www.ispca.ie/useful-info/dog-warden-info/
ഉടമയില്ലാതെ ഏതെങ്കിലും നായയെ കണ്ടെത്തിയാല്‍ അറിയിക്കാന്‍: https://www.ispca.ie/report_found_animal
നിങ്ങളുടെ വളര്‍ത്തുനായയെ വേണ്ട എന്ന് തോന്നിയാല്‍
നിങ്ങളുടെ കൈവശമുള്ള വളര്‍ത്തുനായയെ ഇനിമുതല്‍ വേണ്ട എന്ന് തോന്നിയാല്‍ അവയെ വഴിയില്‍ ഉപേക്ഷിക്കരുത്. പകരം ISPCA-യെ ബന്ധപ്പെടാം:
അവര്‍ അതിനെ പുനരധിവസിപ്പിക്കുന്നതാണ്. ഡോഗ് ചാരിറ്റികളും സമാനമായി പ്രവര്‍ത്തിക്കും. ചെറിയ ഫീസ് നല്‍കിയാല്‍ മതിയാകും.
അയര്‍ലണ്ടില്‍ വളര്‍ത്താന്‍ നിരോധനമുള്ള ഇനം നായ്ക്കള്‍
അയര്‍ലണ്ടില്‍ ഏതെങ്കിലും ഇനത്തില്‍ പെട്ട നായ്ക്കളെ വളര്‍ത്താന്‍ നിലവില്‍ നിരോധനമില്ല. എന്നാല്‍ താഴെ പറയുന്ന ഇനത്തില്‍ പെട്ടവയെ വളര്‍ത്താന്‍ നിയന്ത്രണമുണ്ട്. അതായത് മേല്‍ പറഞ്ഞ കാര്യങ്ങളല്ലാതെ നിയമപരമായ വേറെ ചിലത് കൂടി നിങ്ങള്‍ അനുസരിക്കേണ്ടിവരും.
നിയന്ത്രണമുള്ള ഇനങ്ങള്‍:
- American pit bull terrier
- English bull terrier
- Staffordshire bull terrier
- Bull mastiff
- Dobermann pinscher
- German shepherd (Alsatian)
- Rhodesian ridgeback
- Rottweiler
- Japanese akita
- Japanese tosa
- Bandog
ഈ ഇനത്തില്‍ പെട്ടവയെ വളര്‍ത്തുകയാണെങ്കില്‍:
– 2 മീറ്ററില്‍ താഴെ നീളമുള്ള തുടലില്‍ കെട്ടിയിരിക്കണം
– 16 വയസിന് മേലെ പ്രായമുള്ള ഒരാള്‍ പട്ടിയെ നിയന്ത്രിക്കാന്‍ കൂടെ വേണം
– പൊതുസ്ഥലത്ത് കൊണ്ടുപോകുമ്പോള്‍ ‘muzzle’ (വായ് മൂടുന്ന ഉപകരണം) ഘടിപ്പിക്കണം
– സദാസമയവും ഉടമയുടെ വിവരങ്ങളടങ്ങിയ കോളര്‍ ധരിപ്പിക്കണം
XL Bully ഇനത്തില്‍ പെട്ട നായ്ക്കള്‍
രാജ്യത്ത് XL Bully ഇനത്തില്‍ പെട്ട നായ്ക്കള്‍ ഉള്‍പ്പെട്ട ഒരുപിടി ആക്രമണസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഒക്ടോബര്‍ 1 മുതല്‍ അവയെ വളര്‍ത്താന്‍ കര്‍ശനനിയന്ത്രണങ്ങള്‍ നിലവില്‍ വരാനിരിക്കുകയാണ്. അന്നേ ദിവസം മുതല്‍ അവയെ രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യുക, ബ്രീഡ് ചെയ്യുക, പുരധിവസിപ്പിക്കുക, വില്‍ക്കുക എന്നിവ നിയമവിരുദ്ധമായി മാറും. പിന്നീട് 2025 ഫെബ്രുവരി 1 മുതല്‍ രാജ്യത്ത് പുതിയ ആളുകള്‍ ഈ ഇനത്തില്‍ പെട്ട നായ്ക്കളുടെ ഉടമയായി രജിസ്റ്റര്‍ ചെയ്യുന്നതിനും നിരോധനം നിലവില്‍ വരും. ഇതില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് പ്രത്യേക സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രമാകും. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ചുള്ള അന്തിമമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറായി വരുന്നതേയുള്ളൂ. ഇത് സംബന്ധിച്ച് ആശങ്കകളുണ്ടെങ്കില്‍ ബന്ധപ്പെടുക:
ഗ്രേഹൗണ്ട് നായ്ക്കള്‍
ഗ്രേഹൗണ്ട് ഇനത്തില്‍ പെട്ട നായ്ക്കളെ അപകടകാരികളായി കരുതുന്നതിനാല്‍ പ്രത്യേകമായി രണ്ട് നിയന്ത്രണങ്ങള്‍ ഇവയ്ക്കുണ്ട്. സദാസമയവും തുടല്‍ കെട്ടണം എന്നതും, നാല് ഗ്രേഹൗണ്ട് നായ്ക്കളില്‍ അധികം എണ്ണത്തിനെ ഒരേ സമയം നടത്താന്‍ കൊണ്ടുപോകരുത് എന്നതുമാണിവ. ഗ്രേഹൗണ്ട്‌സ്, whippets, ഇവയുടെ ബ്രീഡുകള്‍ എന്നിവയ്ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്.
നിയമലംഘനങ്ങള്‍
നായ്ക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകളുടെ പട്ടിക ചുവടെ:
Offence | Fines since 1 Dec 2023 | If you don’t pay the fine |
---|---|---|
No dog licence | On-the-spot fine: €150 paid to your local authority | You can be prosecuted in the District Court with a maximum fine of €2,500 or 3 months’ imprisonment (or both) |
No identification on dog | On-the-spot fine: €200 paid to your local authority | You can be prosecuted in the District Court with a maximum fine of €2,500 or 3 months’ imprisonment (or both) |
Stray dog | On-the-spot fine: €150 paid to your local authority | The pound will hold a dog for at least 5 days. Dogs not re-claimed from the dog pound within 5 days may be put down, rehomed or transferred to an animal welfare group. |
Dog not kept under control | On-the-spot fine of €300 paid to your local authority | You can be prosecuted in the District Court with a maximum fine of €2,500 or 3 months’ imprisonment (or both) |
Breach of bye-laws (setting out times when dog may be unleashed in public) | Fines up to €2,500 on conviction. | N/A |
Dog fouling public place | Owners or dog handlers who do not dispose of dog faeces in a responsible way may receive an on-the-spot fine of €150. | You can be prosecuted in the District Court with a maximum fine of €4,000, and €600 per day for continuing offences on summary conviction. |
നായ്ക്കളെ വില്‍ക്കുമ്പോള്‍
ഒരു വര്‍ഷം അഞ്ചോ അതിലധികമോ നായ്ക്കളെ നിങ്ങള്‍ വില്‍ക്കുകയാണെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്തിരിക്കണം:
– കാര്‍ഷികവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുക
– വില്‍പ്പന നടത്തുന്ന നായ്ക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുക
– നായ്ക്കളെ വില്‍ക്കുന്നതായി പരസ്യം ചെയ്യുകയാണെങ്കില്‍ പരസ്യത്തില്‍ അവയുടെ മൈക്രോചിപ്പ് നമ്പര്‍ ഉള്‍പ്പെടുത്തുക
– എട്ട് ആഴ്ചയ്ക്ക് താഴെ പ്രായമുള്ള പട്ടിക്കുട്ടികളെ വില്‍ക്കാന്‍ പാടില്ല
നായ്ക്കള്‍ക്കെതിരായ ക്രൂരത കണ്ടാല്‍ ബന്ധപ്പെടേണ്ടത് എവിടെ?
നായ്ക്കള്‍ക്കെതിരായ ക്രൂരത കണ്ടാല്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ ബന്ധപ്പെടാം:
- Irish Society for the Prevention of Cruelty to Animals (ISPCA)
- By email: helpline@ispca.ie
- By phone: 0818 515515 (in emergencies)
- On the ISPCA website
- Dublin Society for the Prevention of Cruelty to Animals (DSPCA)
- By email: cruelty@dspca.ie
- By phone: 01 4994700
- On the DSPCA website
- Department of Agriculture, Food and the Marine National Animal Welfare Helpline
- By email: animalwelfare@agriculture.gov.ie
- By phone: 01 607 2379
അത്യാവശ്യമെങ്കില്‍ ഗാര്‍ഡയെയും ബന്ധപ്പെടാവുന്നതാണ്.
ലേഖകൻ:
Adv. Jithin Ram
Mob: 089 211 3987
J T Solicitors