അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയ്ക്ക് ബെഡ്ഡ് ലഭിക്കാതെ രോഗികള്‍ ട്രോളികളിലും മറ്റും കഴിയേണ്ടി വരുന്നത് തുടരുന്നു. INMO-യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 427 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ തേടുന്നത്. ഇതില്‍ 294 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്.
സ്ഥിതി ഏറ്റവും ഗുരുതരം University Hospital Limerick (UHL)-ല്‍ ആണെന്നും, ഇവിടെ 92 പേരാണ് ബെഡ്ഡില്ലാതെ മറ്റ് സംവിധാനങ്ങളില്‍ കിടക്കുന്നതെന്നും INMO വ്യക്തമാക്കുന്നു. Sligo University Hospital (48), University Hospital Galway (39), Cork University Hospital (38) എന്നിവിടങ്ങളിലും രോഗികള്‍ ഇത്തരത്തില്‍ കഷ്ടത അനുഭവിക്കുകയാണ്.