ഏതൊരു വിദേശ രാജ്യത്തെയും പ്രവാസലോകത്തോട് കിടപിടിക്കുന്നതാണ് അയർലൻഡ് മലയാളികളുടെ കലാമേന്മ. അതിനെ വീണ്ടും ഉറപ്പിക്കുന്ന രീതിയിൽ മറ്റൊരു കലാസൃഷ്ടി കൂടി. ‘അർമാദം‘ എന്ന് പേരിട്ടിരിക്കുന്ന ഈ ഷോർട്ട് ഫിലിം ജൂലൈ 27-ന് റിലീസ് ചെയ്തിരിക്കുകയാണ്. ഒരു യഥാർത്ഥ സംഭവ കഥയെ അഭ്രപാളികളിൽ എത്തിക്കുന്ന ഈ ഷോർട് ഫിലിം ‘നാടൻ ചായ‘ എന്ന യൂട്യൂബ് ചാനൽ ആണ് പ്രദർശനത്തിനെത്തിക്കുന്നത്.
അയർലൻഡിലെ കലാ സാംസ്കാരിക മേഖലകളിൽ സുപരിചിതനായ കാർലോയിലെ സുനിൽ നിർമിച്ച്, Bunclody ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ജിബിൻ എം ജോൺ സംവിധാനം ചെയ്ത് Bunclody-യിലെയും കാർലോയിലെയും കലാകാരന്മാർ അണിനിരക്കുന്ന ഈ ഷോർട് ഫിലിം, ജിബിന്റെ സംവിധാന മികവിലും സാങ്കേതിക തികവിലും മികച്ച അനുഭവം ആണ് നൽകുന്നത്. മനു മാത്യുവിന്റേതാണ് തിരക്കഥ.
ഉടനെ ഓസ്ട്രേലിയയിലേക്കു കുടിയേറുന്ന ടെറൻസ് മാതുപ്പുറം ആണ് പ്രധാന കഥാപാത്രം. അയർലണ്ടിലെ എല്ലാ കലാസ്നേഹികളുടെയും അകമഴിഞ്ഞ പിന്തുണ ഇതിന്റെ അണിയറപ്രവർത്തകർ പ്രതീക്ഷിക്കുകയാണ്.
ഷോർട്ട് ഫിലിം കാണാം: