ഇവി ചാർജിങ്ങിന് ഇനി ടെൻഷൻ വേണ്ട; അയർലണ്ടിൽ പുതുതായി 131 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ ഗതാഗതവകുപ്പ്

അയര്‍ലണ്ടിലെ റോഡുകളില്‍ 131 പുതിയ ഇവി ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. 17 ഹബ്ബുകളിലായാണ് ഇവ സ്ഥാപിക്കുക. ഓരോ ഹബ്ബും തമ്മില്‍ ശരാശരി 65 കി.മീ ദൂരവ്യത്യാസം ഉണ്ടാകും. അള്‍ട്രാ ഫാസ്റ്റ് രീതിയില്‍ വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്ന തരത്തില്‍ കാര്യക്ഷമമായിരിക്കും പുതുതായി സ്ഥാപിക്കുന്ന പോയിന്റുകള്‍.

രാജ്യത്ത് ഈയിടെയായി ഇവി വില്‍പ്പന കുറയുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ആവശ്യത്തിന് ചാര്‍ജ്ജിങ് പെയിന്റുകള്‍ ലഭ്യമല്ലാത്തത് ആളുകളെ ഇവികള്‍ വാങ്ങുന്നതില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഗതാഗതവകുപ്പ് നല്‍കുന്ന ഗ്രാന്റ് ഉപയോഗിച്ച് സ്വകാര്യ കമ്പനികളാണ് പുതിയ ചാര്‍ജ്ജിങ് പോയിന്റുകളുടെ നിര്‍മ്മാണം നടത്തുക. 150 kW മുതല്‍ മുകളിലോട്ട് പവര്‍ നല്‍കുന്ന ഇവയുടെ നിര്‍മ്മാണം 2025 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

പുതിയ ചാര്‍ജ്ജിങ് പോയിന്റുകളുടെ ലൊക്കേഷനുകള്‍ ചുവടെ:

M1 at Junction 18, Ballymascanlon, Co Louth; on the M7 at Junction 17 Portlaoise Plaza; at Junction 27 Birdhill and Junction 23 Barack Obama Plaza; and on the M4 at Junction 7, Maynooth and Junction 15 Mullingar.

On the M11, there will be a new hub at Junction 16 Rathnew, Co Wikclow, while on the M8, new hubs will be added at Junction 12 Ennis Plaza and Junction 4 Clondrinagh, Co Limerick. On the M7 the new facilities will be at Junction 20 at the Tuam Plaza.

On the M6 it will be at Junction 16 Galway Plaza, and Junction 15 Ballinasloe. The M9 will get new hubs at Junction 7 Paulstown and Junction 2-3 Kilcullen. On the M3 they will be at Junction 6 Dunshauglin and Junction 9 Navan Retail Park, and on the M2 at Junction 4 at the Pillo Hotel in Ashbourne.

Share this news

Leave a Reply

%d bloggers like this: