ഡബ്ലിനിലെ Talbot Street-ല്‍ കവര്‍ച്ചയ്ക്കിടെ ഒരാള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെ നടന്ന സംഭവത്തില്‍ പരിക്കേറ്റ 40-ലേറെ പ്രായമുള്ള പുരുഷനെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ഥലത്തെത്തിയ ഗാര്‍ഡ സാങ്കേതികപരിശോധനകള്‍ക്കായി ഇവിടം സീല്‍ ചെയ്തു. കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.