ബഡ്ഡീസ് അൾട്ടിമേറ്റ് ബാറ്റിൽ ടൂർണമെന്റിൽ KCC (Kerala Cricket Club Ireland ) ചാമ്പ്യൻസ്

ഡബ്ലിൻ: Black and white Technologies സ്പോൺസർഷിപ്പിന്റെ ബാന്നറിൽ അൽസാ സ്‌പോർട് സെന്ററിൽ വച്ചു ബഡ്ഡീസ് കാവെൻ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ‘ബഡ്ഡീസ് അൾട്ടിമേറ്റ് ബാറ്റിൽ ടൂർണമെന്റിൽ’ KCC (Kerala Cricket Club Ireland ) ചാമ്പ്യൻസ്. ടൂർണ്ണമെന്റിൽ വാട്ടർഫോർഡ് ടൈഗേഴ്‌സ് റണ്ണേഴ്‌സ് അപ്പ് ആയി.

വാശിയേറിയ മത്സരത്തിൽ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ പരാജയമറിയാതെയാണ് ഇരു ടീമുകളും ഫൈനലിൽ കടന്നത്. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ച പ്രകടങ്ങൾ കാഴ്ച്ച വെച്ചു.

സംഘാടന മികവുകൊണ്ടും ടൂർണമെന്റ് ശ്രദ്ധിക്കപ്പെട്ടു. പലതരം രുചികരമായ ഭക്ഷണം ഒരുക്കിയ സ്റ്റാൾ സൗകര്യങ്ങളും വളരെ പ്രശംസ പിടിച്ചു പറ്റി.

വാട്ടർഫോർഡ് ടൈഗേർസിലെ ഫെബി മികച്ച ബൗളർ ആയും KCC-യുടെ സുമയർ മികച്ച ബാറ്റർ, ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച് എന്നിവ ആയും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ ഉടനീളം കളിക്കാർ മികച്ച നിലവാരവും, വാശിയും പുലർത്തുകയും, മികച്ച രീതിയിൽ അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്തുകയും ചെയ്തെന്നു സംഘാടകർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: