സ്ലൈഗോ, കാസിൽബാർ, നോക്ക്, കുർബാന സെന്ററുകളുടെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് മാസം 26 തിങ്കളാഴ്ച ലോകപ്രശസ്ത മരിയൻ തീർത്ഥടാനകേന്ദ്രമായ നോക്കിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകൻ റവ. ഫാ. ബിനോയ് കരിമരുത്തിങ്കൽ ബൈബിൾ കൺവെൻഷൻ നയിക്കുന്നു. വചനപ്രാഘോഷണം, ആരാധന, കുമ്പസാരം, വി. കുർബാന ഇവയിൽ പങ്കുചേർന്നു ജീവിത നവീകരണത്തിലൂടെ ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
തോമസ് മാത്യു 0894618813
ജ്യോതിഷ് 0894888166
മനോജ് 0892619625