സീറോ മലബാർ സഭയുടെ പിതൃവേദിയുടെ നേതൃത്വത്തിൽ അയർലണ്ടിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്ക് പുണ്യവാളന്റെ പാദ സ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക്, രാജ്യത്തെ എല്ലാ ഭാഗത്തുനിന്നുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർത്ഥാടനം.
ജൂലൈ 27ന് ശനിയാഴ്ച രാവിലെ 9 മണിക്ക് അടിവാരത്തിൽ നടക്കുന്ന വി. കുർബാനയോടു കൂടി ആരംഭിക്കും. കാർമികത്വം നൽകുന്നത് Fr. ജോസഫ് ഒലിയക്കാട്ടിൽ, Fr. ജോസ് ഭരണികുളങ്ങര, Fr.പ്രിയേഷ് പുതുശ്ശേരി, Fr.ഷിന്റോ SSP എന്നിവർ.
ത്യാഗപൂർണ്ണവും ഭക്തിനിർഭരവുമായ ഈ തീർത്ഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും കോർഗ്ഗ് പാട്രിക്ക് മലനിരകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Location: https://g.co/kgs/zmx6wFn-
കൂടുതൽ വിവരങ്ങൾക്ക്
0870973167
087234 0463