അയർലണ്ടിൽ ചരിത്രമെഴുതി ഫെബിൻ മനോജ്; അണ്ടർ 17 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി

ഡബ്ലിൻ: ഇന്ത്യയുടെ നേട്ടമായി, മലയാളിയുടെ അഭിമാനമായി, ഫെബിൻ മനോജ് അയർലണ്ട് അണ്ടർ-17 ക്രിക്കറ്റ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ടത് ഒരു നാഴികക്കല്ലായി മാറുന്നു. ഡബ്ലിനിലെ ഹിൽസ് ക്രിക്കറ്റ് ക്ലബ്ബിലെ താരമായ ഫെബിൻ, അയർലണ്ട് അണ്ടർ-17 ടീമിൽ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ രാജ്യാന്തര ക്രിക്കറ്റിലെ ഒരു ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുകയാണ്.

ഈ യുവതാരത്തിന്റെ കഴിവുകളും നിർണായക പ്രകടനങ്ങളും അയർലണ്ട് ടീമിന് പുതിയ കരുത്തും പ്രതീക്ഷയും നൽകുമെന്ന് ഉറപ്പാണ്.

ഫെബിന്റെ അച്ഛൻ മനോജ് ജോൺ, കേരളത്തിൽ ചെങ്ങമനാട് സ്വദേശിയാണ്. അമ്മ ബീന വർഗ്ഗീസ് (ക്ലിനിക്കൽ നഴ്സ‌സ് മാനേജർ, സെൻ്റ് വിന്‌സെൻ്റ് ഹോസ്‌പിറ്റൽ, Athy, Co Kildare), സഹോദരി നെഹാ ജോൺ.

കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഫെബിന്റെ ഈ നേട്ടത്തിൽ നിർണായകമായി. സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും പ്രത്യാശകളും പിന്തുണയും കൊണ്ടാണ് ഫെബിൻ ഈ ഉയർച്ച കൈവരിച്ചതെന്ന് മനോജ് ജോൺ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഫെബിന്റെ കുടുംബവും, സഹപാഠികളും, സുഹൃത്തുക്കളും, ഈ വിജയത്തിൽ സന്തോഷം പങ്കിടുന്നു.

ഫെബിന്റെ ജീവിതം, ഈ നേട്ടം, അയർലണ്ട് ക്രിക്കറ്റിൽ ഒരു പുതിയ അധ്യായം കുറിക്കുകയാണ്.

വാർത്ത: ബിനു ഉപേന്ദ്രൻ

Share this news

Leave a Reply

%d bloggers like this: