പുതുതായി ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കാന്‍ വിജ്ഞാപനം പുറത്തിറക്കി പൊതുമേഖലാസ്ഥാപനമായ Dublin Bus. ആഴ്ചയില്‍ 839.76 യൂറോ ശമ്പളമാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുക. ഇത് പിന്നീട് 972.31 യൂറോ ആയി ഉയരും.
ആഴ്ചയില്‍ അഞ്ച് ദിവസം വിവിധ ഷിഫ്റ്റുകളിലായാകും ജോലി. കമ്പനി പെന്‍ഷന്‍, PRSA പെന്‍ഷന്‍, മെഡിക്കല്‍ സബ്‌സിഡി, സൗജന്യ ബസ് യാത്ര, റെയില്‍വേ ടിക്കറ്റ് കണ്‍സഷന്‍ മുതലായ ആനുകൂല്യങ്ങളും ലഭിക്കും. താഴെ പറയുന്നവയാണ് യോഗ്യതകള്‍:
കാര്‍ ലൈസന്‍സ് ഉള്ളവര്‍
കാറ്റഗറി ബി ഐറിഷ് കാര്‍ ലൈസന്‍സ് ഉള്ളവര്‍ (കുറഞ്ഞത് 2 വര്‍ഷമെങ്കിലും). എന്‍ഡോഴ്‌സ്‌മെന്റ്‌സ് ഉണ്ടായിരിക്കരുത്.
ബസ് ലൈസന്‍സ് ഉള്ളവര്‍
ഫുള്‍ കാറ്റഗറി ഐറിഷ് ഡി ലൈസന്‍സ് ഉള്ളവര്‍. പുതുക്കിയ കാറ്റഗറി ഡി ഡ്രൈവര്‍ ക്വാളിഫിക്കേഷന്‍ കാര്‍ഡ് (CPC Card) ഉണ്ടായിരിക്കണം.
ഇവയ്ക്ക് പുറമെ ഇംഗ്ലിഷ് ഭാഷ സംസാരിക്കാനും, എഴുതാനും നല്ല പ്രാവീണ്യം ആവശ്യമാണ്.
അപേക്ഷ നല്‍കാനും, കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.dublinbus.ie/careers/bus-drivers