ഡബ്ലിൻ നഗരത്തിൽ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയില്ല; ഫുട്പാത്തിൽ പാർക്കിങ് സ്പേസ് പെയിന്റ് ചെയ്ത് പ്രതിഷേധം

ഡബ്ലിനിലെ റോഡില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാജ പാര്‍ക്കിങ് സ്‌പേസുകള്‍ പെയിന്റ് ചെയ്ത് കാംപെയിനര്‍മാര്‍. ഞായറാഴ്ച രാവിലെയാണ് Phibsborough-യിലെ റോഡുകളിലും ഫുട്പാത്തുകളിലുമായി വ്യാജമായി പെയിന്റ് ചെയ്ത് സൃഷ്ടിച്ച പാര്‍ക്കിങ് സ്‌പേസുകള്‍ കാണപ്പെട്ടത്. സൈക്ലിങ് കാംപെയിന്‍ സംഘമായ I BIKE Dublin പ്രവര്‍ത്തരാണ് പ്രതിഷേധാത്മകമായി ഇത് ചെയ്തത്.

ഫുട്ട്പാത്ത്, സൈക്കിള്‍ പാത്ത് എന്നിവ ബ്ലോക്ക് ചെയ്യുന്ന തരത്തില്‍ ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സ്ഥിരമാണ്. എന്നാല്‍ ഗാര്‍ഡയോ, ഡബ്ലിന്‍ സിറ്റി കൗണ്‍സിലോ ഇതിനെതിരെ വേണ്ട നടപടികളെടുക്കാതെ വന്നതോടെയാണ് തങ്ങള്‍ ഇത്തരമൊരു പ്രതിഷേധത്തിലേയ്ക്ക് കടന്നതെന്ന് I BIKE Dublin വക്താവ് പറഞ്ഞു.

മഴയത്ത് ഒലിച്ചുപോകുന്ന തരത്തിലുള്ള പോസ്റ്റര്‍ പെയിന്റാണ് സംഘം ഇത്തരത്തില്‍ പാര്‍ക്കിങ് സ്‌പേസുകള്‍ പെയിന്റ് ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവയില്‍ ചില വാഹനങ്ങള്‍ വന്ന് പാര്‍ക്ക് ചെയ്തിട്ടുമുണ്ട്.

നഗരത്തില്‍ പാര്‍ക്കിങ് നിയന്ത്രിക്കാന്‍ കരാര്‍ നല്‍കിയിട്ടുണ്ടെങ്കിലും കരാറുകാര്‍ അത് കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല. അതിനാലാണ് ആളുകള്‍ തോന്നുംപടി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നതെന്ന് ഇവിടുത്തെ കൗണ്ഡസിലറായി ഫെല്‍ജിന്‍ ജോസ് പറയുന്നു. പിടിക്കപ്പെടില്ല എന്ന് ഉറപ്പുള്ളതാണ് അനധികൃത പാര്‍ക്കിങ്ങിന് ആളുകളെ പ്രേരിപ്പിക്കുന്ന ഘടകമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: