ഡബ്ലിൻ സിറ്റിയിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്

ഡബ്ലിന്‍ സിറ്റിയിലെ Long Mile Road-ല്‍ കത്തിക്കുത്തേറ്റ് ഒരാള്‍ക്ക് പരിക്ക്. സംഭവത്തില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് 6.20-ഓടെ Walkinstown-ലെ Long Mile Road-ന് സമീപത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പുരുഷന്‍ St James’ Hospital-ല്‍ ചികിത്സയിലാണ്. പരിക്ക് ജീവന് ഭീഷണിയുള്ളതല്ല.

അറസ്റ്റിലായ സ്ത്രീക്കെതിരെ Criminal Justice Act 1984 സെക്ഷന്‍ 4 പ്രകാരം കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: