ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് അട്രാക്ഷനുകളുടെ കൂട്ടത്തില്‍ വാട്ടര്‍ഫോര്‍ഡിലെ കാഴ്ചകളും. പ്രശസ്ത അമേരിക്കന്‍ ട്രാവല്‍ ഏജന്‍സിയായ Tripadvisor-ന്റെ Travellers’ Choice Awards for 2024 പട്ടികയിലെ ആദ്യ 10 ശതമാനത്തില്‍ ഒന്നായാണ് വാട്ടര്‍ഫോര്‍ഡിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടുത്തെ Mount Congreve Gardens, Waterford Treasures എന്നിവയാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. Bishop’s Palace, Irish Museum of Time എന്നിവ ഉള്‍പ്പെടുന്ന കാഴ്ചകളാണ് ഇവ.
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സഞ്ചരിക്കുന്നവര്‍ അവയെ പറ്റി ഓണ്‍ലൈനില്‍ നല്‍കുന്ന റിവ്യൂകള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. 12 മാസം കൂടുമ്പോള്‍ തയ്യാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുന്ന ഇടങ്ങള്‍, സഞ്ചാരികളെ അത്രമേല്‍ ആകര്‍ഷിക്കുന്നവയാണ്. അതിനാലാണ് അവര്‍ ഓണ്‍ലൈനില്‍ സമയം ചെലവഴിച്ച് പ്രദേശത്തെ പറ്റി റിവ്യൂ ഇടാന്‍ തയ്യാറാകുന്നതെന്ന് Tripadvisor പറയുന്നു.
Mount Congreve-ല്‍ ഈയിടെ വന്‍ തുക മുടക്കി നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. Viking Triangle-ലെ The Irish Wake Museum ഉള്‍പ്പെടുത്തി Waterford Treasures വിപുലീകരിക്കുകയും ചെയ്തിരുന്നു.